കയർ
തേങ്ങയുടെ പുറംതോടിലെ നാരായ ചകിരി പാകപ്പെടുത്തിയശേഷം കൈകൊണ്ടോ യന്ത്രസഹായത്താലോ പിരിച്ച് ഉണ്ടാക്കുന്ന ഒരു ബലമുള്ള ചരടാണ് കയർ. ചെറിയ കനമുള്ള കയർ മുതൽ കപ്പലുകൾ കെട്ടി വലിക്കാവുന്നത്ര വലിപ്പമുള്ള വടങ്ങൾ വരെ ഈ നാരുകൾ ഉപയോഗിച്ച് ഉണ്ടാക്കാം. കയർ നിർമ്മാണം കേരളത്തിൽ വളരെ പുരാതനമായ ഒരു തൊഴിലാണ്. ഇന്ത്യയിൽ നിന്നുള്ള കയർ ഉപയോഗിച്ച് അറബികൾ വഞ്ചികളുടെ പലകകൾ കൂട്ടിത്തുന്നുന്നത്, പതിമൂന്നാം നൂറ്റാണ്ടിൽത്തന്നെ മാർക്കോ പോളോ രേഖപ്പെടുത്തിയിട്ടുണ്ട്[1]. കടലിലെ ഉപ്പുവെള്ളവുമായി സമ്പർക്കത്തിൽ വന്നാലും കയറിനു പ്രതിരോധശേഷി കൂടുതലായതിനാലാൽ പഴയകാല കപ്പലുകൾ കയറിനെ പ്രയോജനപ്പെടുത്തിവന്നു. കയറിന്റെ ഉപയോഗത്തേക്കാൾ ചകിരിയുടെ ഉപയോഗത്തിനാണ് കൂടൂതൽ വിപണന സാധ്യതയുള്ളത്.
പേരിനു പിന്നിൽ
[തിരുത്തുക]പ്രകൃത ഭാഷയിലെ കസഡായിൽ നിന്നോ സംസ്കൃതത്തിലെ കശാ ( നാരുകൾ ചേർത്ത ചരട്) എന്നതിൽ നിന്നോ ആണ് കയർ എന്ന പദമുണ്ടായത്. [2]
തരങ്ങൾ
[തിരുത്തുക]രണ്ടു തരം കയരുകൾ ഉണ്ട്. മൂപ്പെത്തിയ തെങ്ങിൻ തോടിൽ നിന്നും ഉത്പാദിപ്പിക്കുന്ന കട്ടിയുള്ള നാരുകൾ ചേർന്ന തവിട്ടു നിറവുള്ള കയറും താരതമ്യേന മൂപ്പ് കുറഞ്ഞ തേങ്ങയിലെ ഇളം നാരുകളിൽ നിന്നും ഉണ്ടാക്കുന്ന നനുത്ത കയറും ആണവ.
ഇന്ത്യയിൽ പൊള്ളാച്ചി, ആലപ്പുഴ ജില്ലകളിൽ കയർ നിർമ്മാണം കാര്യക്ഷമമായി നടക്കുന്നു. ശ്രീലങ്ക, ബ്രസീൽ, ഫിലിപീൻസ്, ഇന്തോനേഷ്യ തുടങ്ങി തെങ്ങ് വളരുന്ന രാജ്യങ്ങളിൽ കയർ നിർമ്മാണവും ഉണ്ട്.
ചകിരി
[തിരുത്തുക]ഇന്നു ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും കനം കൂടിയതും രോധശേഷികൂടിയതുമായ പ്രകൃതീദത്തമായ നാരുകൾ ചകിരിയാണ്. 35 സെ.മീ. വരെ നീളമുള്ള നാരുകൾ ഉണ്ട്. 10-25 മൈക്രോൺ ഘനമുണ്ടാവും. 45 ദിവസം കൂടുമ്പോൾ മൂപ്പെത്തുന്ന തേങ്ങയുടെ പുറം തോടിൽ ആണ് ചകിരിനാരുകൾ അടങ്ങിയിട്ടുള്ളത്. 1000 തേങ്ങയിൽ നിന്ന് 10 കിലോഗ്രാം കയർ ഉദ്പാദിപ്പിക്കാനാവും. [3] മൂപ്പെത്തിയ ചകിരി നാരിൽ ലിഗ്നിൻ എന്ന പ്രത്യേക പദാർത്ഥമാണ് അടങ്ങിയിരിക്കുന്നത്. സെല്ലുലോസിന്റെ അളവ് ചണം, കോട്ടൺ എന്നിവയേക്കാൾ കുറഞ്ഞ അളവിലേ ചകിരിയിൽ ഉള്ളൂ.
നിർമ്മാണം
[തിരുത്തുക]തേങ്ങയുടെ തൊണ്ട് ചതച്ചോ ചതക്കാതെയോ വെള്ളത്തിലിട്ട് ചീയിക്കുന്നു. കയറുകൊണ്ടു കെട്ടി കൂട്ടമായണ് വെള്ളത്തിലിടുക. തോടുകൾ, ചെറിയ ജലാശങ്ങൾ, കടൽ എന്നിങ്ങനെ പലതരത്തിൽ വെള്ളം ലഭ്യമായ രീതിയിൽ തൊണ്ട് ചീയിക്കുന്നു. 10 മാസമെങ്കിലും വെള്ളത്തിൽ ഇട്ടു ബാക്റ്റീരിയയുടെ പ്രവർത്തനം മൂല നാരിൽ നിന്ന് ചകിരിച്ചോർ വേർപെടുത്തിയെടുക്കാവുന്ന അവസ്ഥ വരുന്നു. ബാക്റ്റീരിയ ഉണ്ടാക്കുന്ന ഹൈഡ്രജൻ സൽഫൈഡ് പോലുള്ള വാതകങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. കേരളത്തിലെ പല ഉൾനാടൻ ജലാശയങ്ങളും തോടുകളും തൊണ്ടു ചീയിക്കാൻ ഉപയോഗിക്ക്നതു കൊണ്ട് ഉപയോഗശൂന്യമായിട്ടുണ്ട്.
വെളുത്ത കയറിനു കൂടുതൽ സമയം ചീയാൻ വേണ്ടിവരുംപ്പോൾ തവിട്ടു കയറിനു കുറഞ്ഞ സമയം മതി.
10 മാസങ്ങൾക്കു ശേഷം ചീഞ്ഞ തൊണ്ട് സംഭരിച്ച് തല്ലുന്ന കേന്ദ്രങ്ങളിൽ എത്തിക്കുന്നു. കൈകൊണ്ടോ യന്ത്ര സഹായത്തല്ലോ തൊണ്ടുകൾ തല്ലി ചകിരിച്ചോറിൽ നിന്ന് ചകിരി വേർപെടുത്തിയെടുക്കുന്നു, ഇതിനെ ചകിരി എന്നു വിളിക്കുന്നു. ഈ നാരിനെ പിരിച്ചെടുത്താണ് കയർ നിർമ്മിക്കുന്നത്. ചകിരിച്ചോർ വളമായും കൂണുകൾ വളർത്താനും ഉപയോഗിക്കുന്നു.
യന്ത്രസഹായത്താൽ ചകിരിയെ വേർതിരിച്ചെടുക്കാവുന്നതാണ്. ഇതിനു പാരമ്പര്യരീതിയിൽ തൊണ്ടു ചീയിക്കേണ്ട ആവശ്യമില്ല എന്ന പ്രത്യേകതയുണ്ട്.
ഉപയോഗങ്ങൾ
[തിരുത്തുക]വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന ബലമുള്ള ഒരു വള്ളി എന്നതിനു പുറമേ, പരവതാനികൾ, ചവിട്ടികൾ എന്നിവ നിർമ്മിക്കുന്നതിനും കയർ ഉപയോഗിക്കുന്നു. പാരമ്പര്യമായി തവിട്ടു നിറമുള്ള കയർ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഉപ്പു വെള്ളത്തിനെതിരെ പ്രതിരോധശേഷി കൂടുതലുള്ളതുകൊണ്ട്. വെള്ളത്തിൽ തറക്കുന്ന കുറ്റികളിലും മീൻ പിടിക്കുന്ന വലകളിലും ഉപയോഗിച്ചിരുന്നു. പലതരത്തിലുള്ള കെട്ടുകൾക്കും അലങ്കാരങ്ങൾക്കും വെളുത്ത കയർ ഉപയോഗിക്കാറുണ്ട്. വടങ്ങൾ ഉണ്ടാക്കാനും ഉരുക്കളിലെ പലകകൾ തമ്മിൽ ബന്ധിപ്പിക്കാനും കയർ ഉപയോഗിക്കുന്നു. എന്നാൽ മെടയാത്ത കയർ അഥവാ ചകിരിയുടെ ഉപയോഗങ്ങൾ ഇന്ന് വിവിധമേഘകളിൽ വ്യാപിച്ചു വരുന്നു.
മണ്ണൊലിപ്പ് തടയാനായി ജിയോടെക്സ്റ്റൈൽ ഉണ്ടാക്കാനായി ചകിരി ഉപയോഗിക്കുന്നുണ്ട്. കാർപ്പറ്റുകൾ, ചവിട്ടികൾ എന്നിവ ചകിരികൊണ്ട് ഉണ്ടാക്കുന്നു. പെയിന്റ് ബ്രഷുകൾ, മാറാല നീക്കാനുള്ള ഉപകരണം, തറ വൃത്തിയാക്കനുള്ള ബ്രഷുകൾ എന്നിങ്ങനെ നിരവധി ഉപയോഗങ്ങൾ ചകിരിക്കുണ്ട്. പല രാജ്യങ്ങളിലും അലങ്കാരത്തിനായി ചകിരി തറയിലും ഭിത്തികളിലും ഉപയോഗിക്കുന്നുണ്ട്. ശബ്ദത്തെ നിയന്ത്രിക്കുന്നതിനായി ഹാളുകളിലും തിയേറ്ററുകളിലും ചകിരി ഉപയോഗിക്കുന്നുണ്ട്.
മറ്റൊരു പ്രധാന ഉപയോഗം കിടക്ക നിർമ്മാണത്തിലാണ്. കൂടാതെ സോഫ, ഇരിപ്പിടങ്ങൾ, നൗകളിലെ സോഫകൾ എന്നിവക്കും ചകിരി ഉപയോഗിച്ചു വരുന്നു
അവലംബം
[തിരുത്തുക]- ↑ HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 44.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ http://www.fao.org/economic/futurefibres/fibres/coir/en/
ചിത്രജാലകം
[തിരുത്തുക]-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
കയർ കൊട്ട
-
കയർ - വടം
-
കയർ