മാസ്സ് സ്പെക്ട്രോമെട്രി
ഒരു പദാർത്ഥം നിർമ്മിക്കപ്പെട്ടിരിക്കുന്ന വിവിധ അണുക്കളെ തിരിച്ചറിയാനുള്ള ഒരു ശാസ്ത്രീയരീതിയാണ് മാസ് സ്പെക്ട്രോമെട്രി. മുൻകാലങ്ങളിൽ ഇതിനെ മാസ്സ് സ്പെക്ട്രോസ്കോപ്പി എന്നറിയപ്പെട്ടിരുന്നു. മാസ്സ്-സ്പെക് എന്നും എം.എസ്. എന്ന ചുരുക്കപ്പേരിലും ഈ രീതി അറിയപ്പെടുന്നുണ്ട്. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് മാസ് സ്പെക്ട്രോമീറ്റർ.
മാസ് സ്പെക്ട്രോമീറ്ററിന്റെ പ്രവർത്തനം
[തിരുത്തുക]എല്ലാ മാസ് സ്പെക്ട്രോമീറ്ററിനും മൂന്ന് അടിസ്ഥാനഭാഗങ്ങളുണ്ടായിരിക്കും. അവ താഴെപ്പറയുന്നു.
- അയോൺ സ്രോതസ്.
- മാസ്സ് അനലൈസർ
- ഡിറ്റക്റ്റർ
തിരിച്ചറിയേണ്ട പദാർത്ഥത്തിൽ ഇലക്ട്രോണുകളെ ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാർത്ഥത്തിലെ അണുക്കൾ അയോണുകളായി മാറുന്നു (ചാർജുള്ള അണുക്കൾ). ഈ അയോണുകളെ ഒരു കാന്തികക്ഷേത്രത്തിലൂടെ കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ പിണ്ഡത്തിനനുസൃതമായി വ്യത്യസ്ത അളവിൽ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേൺ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, ചാർജും കണക്കാക്കാൻ സാധിക്കും. ഇങ്ങനെയാണ് ഒരു പദാർത്ഥത്തിലെ അണുക്കളെ ശാസ്ത്രജ്ഞർ തിരിച്ചറിയുന്നത്.
ഈ ഉപകരണത്തിൽ നടക്കുന്ന പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ ഇവയാണ്.
- പരിശോധിക്കേണ്ട വസ്തുവിൽ നിന്നും അയോണുകൾ ഉണ്ടാക്കുക.
- വ്യത്യസ്ത പിണ്ഡമുള്ള അയോണുകളെ വേർതിരിക്കുക.
- വിവിധ പിണ്ഡമുള്ള അയോണുകളേയും തിരിച്ചറിഞ്ഞ് അവയുടെ എണ്ണമെടുക്കുക.
- ഈ വിവരത്തിൽ നിന്നും മാസ് സ്പെക്ട്രം നിർമ്മിക്കുക.
ഉപയോഗങ്ങൾ
[തിരുത്തുക]അറിയപ്പെടാത്ത സംയുക്തങ്ങളെ തിരിച്ചറിയുന്നതിനും, സംയുക്തത്തിലെ ഐസോട്ടോപ്പുകളുടെ മിശ്രണം കണ്ടെത്തുന്നതിനും, സംയുക്തത്തിന്റെ ഘടന മനസ്സിലാക്കുന്നതിനും മറ്റുമായി നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്.
അവലംബം
[തിരുത്തുക]- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി