മുസ്ലിം
ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരെയാണ് മുസ്ലിം (അറബി: ;مسلم ) എന്ന പേരുകൊണ്ടുദ്ദേശിക്കുന്നത് (സ്ത്രീ ലിംഗം : മുസ്‌ലിമ, (അറബി: مسلمة)).[1] ഖുർആൻ, ആദം നൂഹ് ഈസ മൂസ മുഹമ്മദ് തുടങ്ങിയ നിരവധി പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന് സർവ്വം സമർപ്പിച്ച് ജീവിക്കുകയും, ദൈവ സന്ദേശം പ്രചരിപ്പിക്കുകയും, ദൈവത്തിന്റെ മഹത്ത്വം ഉയർത്തിപ്പിടിച്ചവരുമായ ഈ പ്രവാചകരെല്ലാം മുസ്‌ലിമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. മുസ്‌ലിം - مسلم - എന്ന പദത്തിന്നർഥം അല്ലാഹുവിന് സർവസ്വവും സമർപ്പിച്ചവർ എന്നാണ്. ഇത് ഇസ്‌ലാം മത വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പ്രയോഗമാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് ശേഷം ഒരാൾ മുസ്‌ലിം ആകുന്നതിന് തൌഹീദ് തൌഹീദിന്റെ വചനം മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉച്ചരിക്കേണ്ടതൂണ്ട്. ദൈവമല്ലാതെ ആരാധനക്കർഹനില്ലെന്നും, മുഹമ്മദ്(സ) ദൈവത്തിന്റെ പ്രവാചകനാണെന്നു’(അറബി:ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ്) മാണത്. ഈ ലോകത്ത് മനുഷ്യേതരമായ എല്ലാ ജീവജാലങ്ങളും വസ്തുക്കളും ദൈവത്തിന്റെ ബോധനത്തിനനുസൃതമയി നിലകൊള്ളുകയും അതിനെതിരായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതു കൊണ്ട് അവയെല്ലാം ദൈവത്തിനു പൂർണ്ണമായും കീഴൊതുങ്ങിയവർ അഥവാ മുസ്‌ലിം ആണെന്നാണ് ഖുർആനിന്റെ കാഴ്ചപ്പാട്.
പ്രാദേശിക സംജ്ഞകൾ
[തിരുത്തുക]മലബാറിൽ ഇസ്ലാംമത വിശ്വാസികളെ മാപ്പിളമാർ എന്നും വിളിക്കുന്നു.
ജനസംഖ്യ
[തിരുത്തുക]ലോകത്ത് 19.2 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ.[2][3][4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "വേഡ് നെറ്റ്, പ്രിൻസ്ടൺ സർവ്വകലാശാല". Retrieved 2008-09-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-03. Retrieved 2008-04-02.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-31. Retrieved 2008-03-31.
- ↑ http://www.telegraph.co.uk/news/main.jhtml?xml=/news/2008/03/31/wvatican131.xml