ടവർ ബ്രിഡ്ജ്
ടവർ ബ്രിഡ്ജ് | |
---|---|
Coordinates | 51°30′20″N 0°04′31″W / 51.5056°N 0.0753°W |
Carries | A100 Tower Bridge Road |
Crosses | River Thames |
Locale | London boroughs: – north side: Tower Hamlets – south side: Southwark |
പരിപാലിക്കുന്നത് | Bridge House Estates |
പൈതൃക പദവി | Grade I listed structure |
സവിശേഷതകൾ | |
Design | Bascule bridge, suspension bridge |
മൊത്തം നീളം | 244 മീറ്റർ (801 അടി) |
Longest span | 61 മീറ്റർ (200 അടി) |
Clearance below | 8.6 മീറ്റർ (28 അടി) (closed) 42.5 മീറ്റർ (139 അടി) (open) (mean high water spring tide) |
ചരിത്രം | |
തുറന്നത് | 30 June 1894 |
ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് ടവർ ബ്രിഡ്ജ്. 1886-ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1894-ൽ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ടവർ ഓഫ് ലണ്ടനു സമീപമായാണ് ബ്രിഡ്ജ്. പാലം മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും ഉയർത്തിയാണ് കപ്പലുകൾക്ക് സഞ്ചരിക്കാനായി സൗകര്യമൊരുക്കുന്നത്. ഈ സമയം ഉച്ചഭാഷണിയിലൂടെ അറിയിപ്പു നൽകും.
ചരിത്രം
[തിരുത്തുക]വലിയതോതിലുള്ള വ്യവസായ-വാണിജ്യവല്ക്കരണത്തിന്റെ ഫലമായി പത്തോൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ലണ്ടൻ നഗരത്തിലെ ജനസംഖ്യയും ഗതാഗതക്കുരുക്കും ക്രമാതീതമായി വർദ്ധിച്ചു. ഇതിന് ഒരു പരിഹാരം കാണുന്നതിനു വേണ്ടി 1877ൽ രൂപംകൊണ്ട കമ്മിറ്റിയാണ് (Special Bridge or Subway Committee) തെംസ് നദിക്കുകുറുകെ ടവർ ഹാംലെറ്റ്സ് പ്രദേശത്തെയും സൗത്ത് വാക്ക് പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയതായി ഒരു പാലം പണിയാൻ തീരുമാനിക്കുന്നത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തെംസ് നദിയിലൂടെയുള്ള വലിയ ചരക്കുകപ്പലുകൾക്ക് തൊട്ടടുത്തുള്ള പ്രധാന തുറമുഖമായ പൂൾ ഓഫ് ലണ്ടനിലേക്ക് പലപ്പോഴും പ്രവേശിക്കേണ്ടതായി ഉണ്ടായിരുന്നു. സാധാരണ നിലയിയുള്ള ഒരു പാലം ഈ കപ്പലുകളുടെ നീക്കത്തിന് ഒരു തടസ്സമായി വരും.
കമ്മിറ്റിയുടെ മുൻപാകെ ഒട്ടേറെ ഡിസൈനുകൾ സമർപ്പിക്കപ്പെട്ടു. എന്നാൽ കപ്പലുകളുടെ നീക്കം തടസ്സപ്പെടുമെന്നതിനാൽ അവയൊന്നും അംഗീകരിക്കപ്പെട്ടില്ല. ഒടുവിൽ 1884ൽ ആവശ്യാനുസരണം തുറക്കാനും അടക്കാനും സാധിക്കുന്നവിധത്തിലുള്ള Bascule bridge ശൈലിയിൽ പാലം പണിയുവാൻ തീരുമാനിച്ചു. ഇതിനായി സർ Bascule bridgeയെ എഞ്ചിനീയറായും സർ Horace Jonesനെ ആർക്കിടെക്റ്റായും നിയമിച്ചു. ഇവർ രണ്ടുപേരും ചേർന്ന് വിക്ടോറിയൻ ഗോഥിക് ശൈലിയിൽ ഇന്നു കാണുന്ന രൂപത്തിലുള്ള ടവർ ബ്രിഡ്ജ് നിർമ്മിച്ചു. 1886ൽ ആരംഭിച്ച നിർമ്മാണം 8 വർഷങ്ങൾ എടുത്ത് 1894ൽ ആണ് പൂർത്തിയായത്. പാലത്തിൻറെ നിർമാണത്തിനായി ഇന്നത്തെ ഏകദേശം 136 മില്യൺ പൗണ്ട് ചിലവായി.
രൂപകൽപ്പന
[തിരുത്തുക]240 മീറ്റർ നീളമുള്ള ടവർ ബ്രിഡ്‌ജിന്റെ പ്രധാന ആകർഷണം 65 മീറ്റർ ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഇരട്ട ടവറുകളാണ്. ഈ രണ്ട് ടവറുകളിലായാണ് പാലത്തിൻറെ അടക്കാനും തുറക്കാനും സാധിക്കുന്ന രീതിയിലുള്ള മറ്റു ഭാഗങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നത്. കപ്പലുകൾ വരുമ്പോൾ അഞ്ചു മിനിറ്റുകൊണ്ട് 86 ഡിഗ്രീ ചരുവിൽ പാലം പൂർണ്ണമായും തുറക്കുവാൻ സാധിക്കും. തെംസ് നദിയിലൂടെയുള്ള പ്രാദേശിക ചരക്കുഗതാഗതം കൂടുതലായിരുന്നു പണ്ടുകാലത്ത് ഒരു ദിവസത്തിൽ പല തവണ ടവർ ബ്രിഡ്ജ് തുറക്കുമായിരുന്നു. എന്നാൽ ഇന്ന് വളരെ അപൂർവ്വമായി ദിവസത്തിൽ ഒന്നോരണ്ടോ തവണ മാത്രമേ പാലം തുറക്കുകയുള്ളൂ. പാലം തുറക്കുന്ന സമയം ടവർ ബ്രിഡ്ജിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആ കാഴ്ച കാണാൻ സഞ്ചാരികളുടെ വലിയ തിരക്ക് സാധാരണയായി അനുഭവപ്പെടാറുണ്ട്.
പ്രദർശനം
[തിരുത്തുക]ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ന് ടവർ ബ്രിഡ്ജ്. നഗരമധ്യത്തിൽ തന്നെയാണ് ടവർ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. പാലത്തിൻറെ ചരിത്രവും സവിശേഷതകളും സഞ്ചാരികൾക്കു വിവരിച്ചു കൊടുക്കുന്നതിനായി ഒരു എക്സിബിഷനും ടവർ ബ്രിഡ്‌ജിന്റെ ഭാഗമായി നിലവിലുണ്ട്. ടിക്കറ്റെടുത്താൽ ടവറിനുള്ളിൽ കയറി ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്കു പോയി ഉയരത്തിലുള്ള ഇരട്ടനടപ്പാതകളിലൂടെ നടക്കുവാൻ സാധിക്കും. അവിടെ നിന്നും നോക്കിയാൽ ലണ്ടൻ നഗരത്തിൻറെ മനോഹാരിത അതിൻറെ പൂർണ്ണതയിൽ കാണാവുന്നതാണ്. പാലത്തിൻറെ നാൾവഴികൾ വിശദീകരിക്കുന്ന ചിത്രപ്രദർശനവും പുരാതനമാതൃകയിലുള്ള വിക്ടോറിയൻ എൻജിൻ മുറിയും ഈ എക്സിബിഷൻറെ പ്രധാന സവിശേഷതകളാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Bridge Lifting / Opening Dates and Times
- Official Twitter stream of opening/ closing moves
- Tower Bridge Live Video Stream Archived 2011-06-29 at the Wayback Machine.
- ടവർ ബ്രിഡ്ജ് in the Structurae database
- Technical article on the building of Tower Bridge Archived 2011-06-20 at the Wayback Machine.
- The third steam engine (includes photo) Archived 2010-02-25 at the Wayback Machine. – now at Forncett Industrial Steam Museum, Norfolk
- 1878 article on Tower Bridge Archived 2008-08-20 at the Wayback Machine.
- Tower Bridge information and photography
- Tower Bridge PhotoEssay
- London Landscape TV episode (5 mins) about Tower Bridge Archived 2011-07-13 at the Wayback Machine.
- Archive photographs
- English Heritage: archive photos of Tower Bridge Archived 2013-08-01 at the Wayback Machine.
- Tower Bridge images from the collection of London Transport Museum Archived 2012-09-20 at the Wayback Machine.
- Tower Bridge, behind the scenes, 1963 Archived 2016-03-09 at the Wayback Machine.
- Victorian-era postcard of the Tower Bridge Archived 2010-03-14 at the Wayback Machine.