മൗറ ടിയർണി

അമേരിക്കന്‍ ചലചിത്ര നടന്‍

മൗറ തെരേസ് ടിയർണി (ജനനം, ഫെബ്രുവരി 3, 1965)[2] ഒരു അമേരിക്കൻ ചലച്ചിത്ര, നാടക, ടെലിവിഷൻ നടിയാണ്. ന്യൂസ് റേഡിയോ (1995-1999) എന്ന ഹാസ്യ പരമ്പരയിലെ ലിസ മില്ലർ, മെഡിക്കൽ നാടകീയ പരമ്പര ER ലെ (1999-2009) എബി ലോക്ക്ഹാർട്ട്, ദി അഫയർ (2014-2019) എന്ന മിസ്റ്ററി നാടകീയ പരമ്പരയിലെ ഹെലൻ സോളോവേ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അതിൽ ദി അഫയർ എന്ന പരമ്പരയിലെ വേഷത്തിലൂടെ അവൾ ഒരു പരമ്പര, മിനി പരമ്പര അല്ലെങ്കിൽ ടെലിവിഷൻ സിനിമയിലെ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി.

മൗറ ടിയർണി
ടിയർണി 2018-ൽ
ജനനം
മൗറ തെരേസ് ടിയേർണി[1]

(1965-02-03) ഫെബ്രുവരി 3, 1965  (59 വയസ്സ്)
വിദ്യാഭ്യാസംനോട്രെ ഡാം അക്കാദമി
കലാലയംന്യൂയോർക്ക് യൂണിവേഴ്സിറ്റി
തൊഴിൽ
  • നടി
  • നിർമ്മാതാവ്
സജീവ കാലം1987–തുടരുന്നു
അറിയപ്പെടുന്നത്ER
ദ അഫയർ
ന്യൂസ് റേഡിയോ
ജീവിതപങ്കാളി(കൾ)
ബില്ലി മോറിസെറ്റ്
(m. 1993; div. 2006)

പ്രൈമൽ ഫിയർ (1996), ലയർ ലയർ (1997), പ്രൈമറി കളേഴ്‌സ് (1998), ഫോഴ്‌സ് ഓഫ് നേച്ചർ (1999), ഇൻസോമ്നിയ (2002), സെമി-പ്രോ (2008), ബേബി മാമ (2008), ബ്യൂട്ടിഫുൾ ബോയ് (2018), ദ റിപ്പോർട്ട് (2019). എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ ടിയേർണി അഭിനയിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

തിരുത്തുക

മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലെ ഹൈഡ് പാർക്ക് പരിസരത്ത്[3] ഒരു ഐറിഷ് അമേരിക്കൻ കത്തോലിക്കാ കുടുംബത്തിലെ മൂന്ന് മക്കളിൽ മൂത്തവളായാണ് ടിയേർണി ജനിച്ച് വളർന്നത്.[4] മാതാവ് പാറ്റ് (മുമ്പ്, ജെയിംസ്) ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറും പിതാവ്, പരേതനായ ജോസഫ് എം. ടിയേർണി, ബോസ്റ്റൺ സിറ്റി കൗൺസിലിൽ 15 വർഷം സേവനമനുഷ്ഠിച്ച ഒരു പ്രമുഖ ബോസ്റ്റൺ രാഷ്ട്രീയക്കാരനുമായിരുന്നു.[5]

മസാച്യുസെറ്റ്‌സിലെ ഹിംഗ്‌ഹാമിലെ മൗണ്ട് അൽവേർണിയ അക്കാദമി എലിമെന്ററി സ്‌കൂളിലും നോത്രെ ഡാം അക്കാദമിയിലും ടിയേർണി നാടകം പഠിച്ചതിനാൽ ഇത് ബോസ്റ്റൺ ഗ്ലോബ് നാടകോത്സവത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായി.[6] ബിരുദപഠനത്തിനു ശേഷം, അവൾ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ചേരുകയും അവിടെ ആദ്യം നൃത്തവും പിന്നീട് നാടകവും പഠിച്ചു.[7]

നിരവധി നാടകങ്ങളിൽ അഭിനയിച്ചതിന് ശേഷം, 1987-ൽ ടിയേർണി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറുകയുംം ഡിസ്നിയുടെ ടിവിയ്ക്ക് വേണ്ടി നിർമ്മിച്ച സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് എന്ന സിനിമയിലെ വേഷം വഴിത്തിരിവാകുകയും ചെയ്തു.[8] 24 ദിവസം കൊണ്ട് ചിത്രീകരിച്ച ഡെഡ് വിമൻ ഇൻ ലിംഗറി എന്ന ലോ ബജറ്റ് സ്വതന്ത്ര ചിത്രത്തിലാണ് ടിയേണി ആദ്യമായി താരവേഷത്തിൽ അഭിനയിച്ചത്.[9]

  1. "Maura Tierney". Turner Classic Movies. Retrieved April 24, 2022.
  2. "Tierney, Maura 1965-". Encyclopedia.com. Cengage. Retrieved April 24, 2022.
  3. Wieder, Tamara (ഫെബ്രുവരി 14, 2002). "Prescription for success". ThePhoenix.com. Archived from the original on സെപ്റ്റംബർ 23, 2015. Retrieved സെപ്റ്റംബർ 11, 2014.
  4. "The Return of Maura Tierney". Parade. September 12, 2010. Retrieved June 28, 2012.
  5. "Joseph Tierney Obituary". hydepark.thomasfuneralhomes.com. Hyde Park, Massachusetts: Carroll-Thomas Funeral Home. Retrieved November 25, 2015.
  6. Wieder, Tamara (ഫെബ്രുവരി 14, 2002). "Prescription for success". ThePhoenix.com. Archived from the original on സെപ്റ്റംബർ 23, 2015. Retrieved സെപ്റ്റംബർ 11, 2014.
  7. Tierney, Maura (September 9, 2008). "Trying to quit smoking is the hardest thing I've ever done". Glamour. Retrieved September 11, 2014.
  8. "Dream Life". BRNTWD Magazine. September 2001.
  9. "Interview with Erica Fox". Exclusive magazine. Retrieved September 11, 2014.
"https://ml.wikipedia.org/w/index.php?title=മൗറ_ടിയർണി&oldid=3983094" എന്ന താളിൽനിന്ന് ശേഖരിച്ചത്