Jump to content

അസൊരിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസൊരിന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Azorina

Species:
A. vidalii
Binomial name
Azorina vidalii
(H.C.Watson) Feer

അസോറെസ് മേഖലയിലെ തദ്ദേശീയസസ്യമായ അസോറിന മോണോടൈപ്പിക് ജീനസും കമ്പാനുലേസീ കുടുംബത്തിലെ സപുഷ്പി സസ്യവുമാണ്. അസോറിന വിഡാലി ഈ ജീനസിലെ ഏക പൂച്ചെടിയാണ്.[1] ഇതിന്റെ പരിമിതമായ എണ്ണം പല ദ്വീപുകളുടെ തീരപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ സസ്യം1000 സസ്യങ്ങൾക്കും താഴെയുമാണ് ഇപ്പോൾ കാണപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

1843- ൽ ബൊട്ടാണിക്കൽ പര്യവേഷണ സമയത്ത് അസോറിയൻ ദ്വീപിലെ ഫ്ലോർസിലുള്ള സാന്റാ ക്രൂസ് തീരത്ത് വാട്സൺ ആണ് ആദ്യമായി ഇതിനെ തിരിച്ചറിഞ്ഞത്.[2][3] 1844-ൽ വാട്ട്സൺ ആദ്യമായി ഇതിനെ കമ്പാനുല വിഡാലി എന്നു നാമനിർദ്ദേശം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ പരിതഃസ്ഥിതി അസ്ഥിരമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടു. കടൽ മലഞ്ചെരിവുകളിലെ വിള്ളലുകളിലോ അല്ലെങ്കിൽ ഡെപ്പോസിറ്റുകളിലോ, വരണ്ട, മൺ ചരിവുകളിലോ ആണ് ഇതിനെ കണ്ടുവരുന്നത്. [4]1992-ൽ ബേൺ കൺവെൻഷൻ (അനെക്സ് I),ഇതിനെ സംരക്ഷിച്ചിരുന്നു. ഹബിറ്ററ്റ്സ് ഡയറക്റ്റീവ് 140/99 (Diário da República, Anexo 2B) ഗുരുതരമായ വംശനാശ ഭീഷണിയിൽ മുൻഗണനയുള്ള ഒരു ഇനം ആയി ഈ സസ്യത്തെ വേർതിരിച്ചിരുന്നു. വംശനാശ ഭീഷണി, മലിനീകരണം, വികസനം തുടങ്ങിയ ആവാസ വ്യവസ്ഥയുടെ നാശം കാരണം വംശനാശ ഭീഷണി നേരിടുന്നു. [5]

അവലംബം

[തിരുത്തുക]
  1. "Azorina vidalii". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 21 January 2018.
  2. Rúben Coelho (2014), p.17
  3. Watson (1844)
  4. Sjögren (1984)
  5. M. Bliz (2011)

ഉറവിടം

[തിരുത്തുക]
  • Bilz, M. (2013), "Azorina vidalii", IUCN (in പോർച്ചുഗീസ്), IUCN Red List of Threatened Species, retrieved 21 August 2013
  • Coelho, Rúben (1 October 2014), Plano de Gestão e Conservação de Azorina vidalii (Wats.) Feer (in പോർച്ചുഗീസ്), Angra do Heroísmo: University of the Azores
"https://ml.wikipedia.org/w/index.php?title=അസൊരിന&oldid=3932224" എന്ന താളിൽനിന്ന് ശേഖരിച്ചത്