ആരാധനാലയം
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
മതപരമായ ആചാരനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളെയാണ് ആരാധനാകേന്ദ്രങ്ങൾ എന്ന് വിളിക്കുന്നത്.
മുനുഷ്യസമൂഹത്തിന്റെ ഒരു പ്രധാനപങ്ക് വിവിധതരത്തിലുള്ള വിശ്വാസങ്ങളുടെ പിൻബലത്തിലാണ് ജീവിച്ചുപോരുന്നത്. ഒരു ശക്തി പ്രപഞ്ചത്തെ നയിക്കുന്നുണ്ടെന്നും ആ ശക്തിയെ ആരാധിക്കേണ്ടതു തങ്ങളുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമാണെന്നും ഇവർ കരുതിപ്പോരുന്നു. ഓരോ വിഭാഗവും വ്യത്യസ്തതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടുവരുന്ന ആ ശക്തികളെ കുടിയിരുത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ആരാധനാകേന്ദ്രങ്ങൾ.
ഉത്ഭവം
[തിരുത്തുക]ആദിമനിവാസികളുടെ ആരാധനാരീതിയിൽ മൃഗബലി ഒരു മുഖ്യഘടകമായി കണ്ടുവരുന്നു. മദ്യവും മാംസവും കൊടുത്ത് അവർ തങ്ങളുടെ മൂർത്തിയെ പ്രീതിപ്പെടുത്തിവന്നു. ഇന്നും കാവുകൾ പോലുള്ള ആരാധനാലയങ്ങളിൽ മൃഗബലിയോ മൃഗബലിയെ അനുസ്‌മരിപ്പിക്കുന്ന തത്തുല്യമായ ആചാരങ്ങളോ നടന്നുവരുന്നുണ്ട്.
അന്വേഷിച്ചുനോക്കിയാൽ കണ്ടെത്താവുന്ന നല്ലൊരു ചരിത്രപാശ്ചാത്തലമുള്ളവയാണ് ഇത്തരത്തിലുള്ള ആരാധനാ സങ്കേതങ്ങൾ.അമ്പലങ്ങൾ, കാവുകൾ, താനങ്ങൾ എന്നിവയൊക്കെ ഈ ഗണത്തിൽ പെടുന്നു. ഇവ ഒന്നും തന്നെ ബോധപൂർവമായ ഒരിടപെടലിലൂടെ ഉണ്ടായി വന്നതല്ല. അങ്ങനെയുണ്ടായിട്ടുള്ള ആരാധനാ സങ്കേതങ്ങളാണ് കൃസ്‌ത്യൻ പള്ളികളും മുസ്ലീം പള്ളികളുമൊക്കെ. എല്ലാവർക്കും എത്തിച്ചേരാനുതകുന്ന വിധത്തിൽ നല്ല സഞ്ചാരസൗകര്യമുള്ളിടങ്ങളിലായിരിക്കും ഇത്തരം ആരാധനാലയങ്ങൾ കണ്ടുവരുന്നത്. എന്നാൽ ആദിമദ്രാവിഡന്റെ ആരാധനസങ്കേതങ്ങളിൽ പലതിനും ഇത്തരത്തിലുള്ളൊരു ഇടപെടൽ ഉണ്ടായിട്ടില്ല എന്നു കാണാനാവും.[അവലംബം ആവശ്യമാണ്]