Jump to content

ആൻഹുയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻഹുയി പ്രവിശ്യ

安徽省
Name transcription(s)
 • Chinese安徽省 (Ānhuī Shěng)
 • AbbreviationAH / (pinyin: Wǎn)
Map showing the location of ആൻഹുയി പ്രവിശ്യ
Map showing the location of ആൻഹുയി പ്രവിശ്യ
Capital
(and largest city)
ഹെഫെയ്
Divisions16 prefectures, 105 counties, 1845 townships
ഭരണസമ്പ്രദായം
 • Secretaryലി ജിൻബിൻ
 • Governorലി ഗുവൊയിങ്
വിസ്തീർണ്ണം
 • ആകെ1,40,200 ച.കി.മീ.(54,100 ച മൈ)
•റാങ്ക്22nd
ജനസംഖ്യ
 (2017)[2]
 • ആകെ6,20,00,000
 • റാങ്ക്8th
 • ജനസാന്ദ്രത440/ച.കി.മീ.(1,100/ച മൈ)
 • സാന്ദ്രതാ റാങ്ക്9th
Demographics
 • Ethnic compositionHan – 99%
Hui – 0.6%
 • Languages and dialectsJianghuai Mandarin, Zhongyuan Mandarin, Gan, Wu, Huizhou
ISO കോഡ്CN-AH
GDP (2017 [3])CNY 2.75 trillion
USD 407.58 billion (13th)
 - per capitaCNY 44,206
USD 6,547 (24th)
HDI (2014)0.720[4] (high) (25th)
വെബ്സൈറ്റ്www.ah.gov.cn (in Chinese)
ആൻഹുയി
"Anhui" in Chinese characters
Chinese安徽
Literal meaning"An(qing) and Hui(zhou)"

ചൈനയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ആൻഹുയി(安徽).ആൻഹുയി പ്രവിശ്യ യാങ്സ്റ്റേ നദിയുടെയും ഹുവായ് നദിയുടെയും തടങ്ങൾക്ക് കുറുകെയാണ് നിലകൊള്ളുന്നത്. കിഴക്ക് ജിയാങ്‌സു പ്രവിശ്യ, തെക്കുകിഴക്ക് സെജിയാങ് പ്രവിശ്യ, തെക്ക് ജിയാങ്സി പ്രവിശ്യ, തെക്ക്പടിഞ്ഞാറ്‌ ഹുബെയ് പ്രവിശ്യ, വടക്ക് ഷാൻഡോങ് പ്രവിശ്യ എന്നിങ്ങനെയാണ് ആൻഹുയി പ്രവിശ്യയുടെ അതിർത്തികൾ.

ആകെയുള്ള 34 ചൈനീസ് പ്രവിശ്യകളിൽ വിസ്തൃതിയിൽ 22 ആം സ്ഥാനവും, ജനസംഖ്യയിൽ എട്ടാം സ്ഥാനവും ജനസാന്ദ്രതയിൽ പന്ത്രണ്ടാം സ്ഥാനവും ആൻഹുയി പ്രവിശ്യക്കാണ്. ഹേഫെയ് ആണ് ആൻഹുയിയുടെ പ്രവിശ്യാ തലസ്ഥാനവും രണ്ടാമത്തെ ഏറ്റവും വലിയ നഗരവും.

ആൻഹുയി എന്നുള്ള പേര് രണ്ടു നഗരങ്ങളുടെ പേരിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ആൻക്വിങ് നഗരവും ഹുയിസോ നഗരവുമാണ് ആൻഹുയി എന്ന പേരിനു പുറകിലുള്ള നഗരങ്ങൾ. ആൻഹുയി യുടെ ചുരുക്കപ്പേര് വാൻ "ചൈനീസ്: ; പിൻയിൻ: wǎn" എന്നാണ്. പഴയ വാൻ രാജ്യം, വാൻ പർവതം, വാൻ നദി എന്നിവയെ ഓർമിച്ചുകൊണ്ടാണ് വാൻ എന്ന ചുരുക്കപ്പേര് നൽകിയത്.

പ്രവിശ്യാ ഭരണ സംവിധാനമാണ് ആൻഹുയി യിൽ ഭരണനിർവഹണം നടത്തുന്നത്. ഗവർണർ, പ്രവിശ്യാ കോൺഗ്രസ്, ജനങ്ങളുടെ രാഷ്ട്രീയ സ്ഥാനപതി കൂടിയാലോചനാ സമിതി, പ്രവിശ്യാ ഹൈക്കോടതി എന്നിവ ചേർന്നതാണ് ഭരണ സംവിധാനം. ചൈനയുടെ ഗവണ്മെന്റ് സംവിധാനത്തിൽ രാഷ്ട്രീയ പാരമ്പര്യം ഉള്ള പ്രവിശ്യയായി ആൻഹുയി അറിയപ്പെടുന്നു.

പ്രവിശ്യാ സർക്കാർ വകുപ്പുകൾ മാത്രമല്ല, 16 നഗരങ്ങളും, 62 കൗണ്ടികളും, 43 കൗണ്ടി തല ജില്ലകളും, 1522 ടൗൺഷിപ്പുകളും ആൻഹുയി സർക്കാർ സംവിധാനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 2016 ന്റെ അവസാനത്തിൽ ആൻഹുയി യിലെ രേഖപ്പെടുത്തിയ ജനസംഖ്യ 70.27 ദശലക്ഷമാണ്.

2017 ൽ ആൻഹുയി യിലെ ജിഡിപി 31 പ്രവിശ്യകളിൽ 12ആമതായിരുന്നു.

ചരിത്രം

[തിരുത്തുക]

ക്വിങ് രാജവംശത്തിലെ കാങ്ക്സി ചക്രവർത്തിയുടെ ഭരണത്തിലെ ആറാം വർഷത്തിലാണ് ആൻഹുയി പ്രവിശ്യ സ്ഥാപിതമായത്. പ്രവിശ്യക്ക് വാൻ എന്നുള്ള പേരും നിലവിലുണ്ട്. ഇതിനു കാരണം 722-481 ബിസി വരെ ഇവിടെ ഇവിടെ ഉണ്ടായിരുന്ന വാൻ എന്ന ചെറു രാജ്യവും പ്രവിശ്യയിലുള്ള വാൻഷൻ പർവതവുമാണ്.

ആൻഹുയി സ്ഥാപിക്കപ്പെടുന്നതിന് മുൻപ് തന്നെ ഈ ഭൂമികക്ക് നീണ്ട ചരിത്രമുണ്ടായിരുന്നു. ൨ ദശലക്ഷം വർഷങ്ങൾക്ക് മുൻപേ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. പുരാവസ്തു ഗവേഷകർ നവശിലായുഗ അവശിഷ്ടങ്ങൾ യാങ്ഷാവോ, ലോങ്ങ്ഷെൻ എന്നിവിടങ്ങളിൽ കണ്ടെത്തി. ഗുഷെൻ കൗണ്ടിയിൽ ഖനനത്തിലൂടെ 4500 വര്ഷം പഴക്കമുള്ള നാൻചെങ്സി എന്ന പുരാതന നഗരവും കണ്ടെത്തുകയുണ്ടായി.

സിയാ രാജവംശത്തിന്റെ കാലം തൊട്ടുള്ള ചരിത്ര ശേഷിപ്പുകൾ ആൻഹുയിയിൽ കാണാം. ക്വിൻ രാജവംശം ചൈനയെ ഒരൊറ്റ സാമ്രാജ്യത്തിന്റെ കീഴിൽ കൊണ്ടുവന്നതിന് ശേഷം ഈ മേഖല പല ഭരണപ്രദേശങ്ങൾക്ക് കീഴിലായിരുന്നു. ഹാൻ രാജവംശത്തിന്റെ കാലത്ത് ആൻഹുയി യാങ്,യു,ക്സു പ്രീഫെക്ച്ചറുകളുടെ ഭാഗമായി. മൂന്നു സാമ്രാജ്യങ്ങളുടെ കാലത്ത് (222 - 280 എ ഡി) ആൻഹുയി വു രാജ്യത്തിന്റെയും വേയ് രാജ്യത്തിന്റെയും കീഴിലായിരുന്നു.ജിൻ രാജവംശം, ഉത്തര ദക്ഷിണ രാജവംശങ്ങൾ, സുയി രാജവംശം എന്നിവയുടെ കാലത്ത് യഥാക്രമം യാങ്, ക്സു, യു പ്രീഫെക്ച്ചറുകളുടെ ഭാഗമായിരുന്നു ആൻഹുയി. പിന്നീട് ഹുയി മേഖല അഭിവൃദ്ധി പ്രാപിക്കുകയും ഹുയി പ്രീഫെക്ച്ചറിന്റെ സാമ്പത്തിക സാംസ്‌കാരിക സ്വാധീനം സോങ് രാജവംശത്തിന്റെ കാലത്ത് ഔന്നത്യം പ്രാപിക്കുകയും ചെയ്തു

1938-ൽ പ്രവിശ്യയുടെ ഉത്തര മധ്യ ഭാഗങ്ങൾ നാശോന്മുഖമായി. ജാപ്പനീസ് സൈന്യത്തിന്റെ അധിനിവേശം തടയാൻ അന്നത്തെ ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് ആയ ചിയാങ് കായ് ഷെക് മഞ്ഞ നദിയിലെ അണക്കെട്ട് തകർത്തതു കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു ഈ വിനാശം. അണക്കെട്ട് തകർത്ത് പത്ത് ദിവസം കൊണ്ട് പ്രവിശ്യയുടെ ഉത്തര മധ്യ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചു മുതൽ ഒമ്പത് ലക്ഷം വരെ ചൈനീസ് ജീവനുകളും തിട്ടപ്പെടുത്താത്ത ജാപ്പനീസ് സൈനികരും അതിൽ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ജാപ്പനീസ് സൈന്യം ഷെങ്ഷോ പിടിച്ചടക്കുന്നതിൽ നിന്ന് തടഞ്ഞു.

ഭൂമിശാസ്ത്രം

[തിരുത്തുക]
ഫുയാങ് നഗരത്തിലെ സർക്കാർ മന്ദിരം
ഹോങ് ഗ്രാമം, ദക്ഷിണ ആൻഹുയി

ഭൂമിശാസ്ത്രപരമായി വൈവിധ്യമാർന്ന ഭൂമികയാണ് ആൻഹുയി. പ്രവിശ്യയുടെ വടക്കേ അറ്റം ഉത്തര ചൈന സമതലത്തിന്റെ ഭാഗമാണ്. എന്നാൽ ഉത്തര മധ്യ ഭാഗം ഹുവൈ നടിയുടെ തടങ്ങളാണ്. ഈ രണ്ടു പ്രദേശങ്ങളും സമതലങ്ങളും വളരെ ജനസാന്ദ്രതയുള്ളവയുമാണ്. തെക്കോട്ട് വരും തോറും ഭൂമി കൂടുതൽ നിമ്നോന്നതമാവുന്നു. ഡാബി പർവതമാണ് തെക്കുപടിഞ്ഞാറൻ ആൻഹുയിയുടെ സിംഹഭാഗവും. തെക്കുകിഴക്കൻ ഭാഗങ്ങൾ കുന്നുകളാൽ അലംകൃതമാണ്. ഈ രണ്ട് പർവതനിരകൾക്കിടയിലൂടെ യാങ്സ്റ്റേ നദി തെക്കൻ ആൻഹുയിയിലൂടെ ഒഴുകുന്നു. ആൻഹുയിയിലെ ഏറ്റവും ഉയർന്ന കൊടുമുടി ലോട്ടസ് പീക് ആണ്. ഹുയാങ്ഷാൻ പർവ്വതനിരകളുടെ ഭാഗമായ ഇതിന് 1873 മീറ്റർ ഉയരമാണുള്ളത്.

പ്രധാന നദികൾ വടക്കുള്ള ഹുവൈ നദിയും, തെക്കുള്ള യാങ്സ്റ്റേ നദിയുമാണ്. 800 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ചാഹു തടാകം (Chaohu Lake) ആണ് പ്രവിശ്യയിലെ ഏറ്റവും വലുത്. ആൻഹുയിയുടെ മധ്യഭാഗത്താണിത് സ്ഥിതിചെയ്യുന്നത്. യാങ്സ്റ്റേ നദിക്കടുത്തുള്ള തെക്കുകിഴക്കൻ ഭാഗങ്ങളിലും ധാരാളം തടാകങ്ങൾ കണ്ടുവരുന്നുണ്ട്.

ഭൂമിശാസ്ത്രം മാറുന്നതിനനുസരിച്ച് വടക്കുനിന്നും തെക്കോട്ട് കാലാവസ്ഥയും വ്യത്യസ്തമാണിവിടെ. വടക്കുഭാഗത്ത് കൂടിയ ചൂടും വ്യക്തമായ ഋതുക്കളും കാണുന്നു. ജനുവരിയിലെ താപനില ഹുവൈ നദിക്ക് വടക്ക് -1 മുതൽ 2 ഡിഗ്രി വരെയും തെക്ക് 0 മുതൽ 3 ഡിഗ്രി വരെയുമാണ് കാണുന്നത്. ജൂലൈ മാസത്തെ താപനില 27 ഡിഗ്രിക്ക് മുകളിൽ കണ്ടുവരുന്നു. ജൂൺ ജൂലൈ മാസങ്ങളിൽ പെയ്യുന്ന “പ്ലം മഴ” വെള്ളപ്പൊക്കത്തിന് കാരണമാവാറുണ്ട്.

ആൻഹുയി പ്രവിശ്യയിൽ 16 നഗരങ്ങളാണുള്ളത്. സാമ്പത്തികമായി മികച്ച മൂന്ന് നഗരങ്ങൾ ഹേഫെയ്, വുഹു, ആൻക്വിങ് എന്നിവയാണ്.

  • ഹെഫെയ്
  • വുഹു
  • ആൻക്വിങ്
  • ഹുയാങ്ഷാൻ
  • ടോങ്ലിങ്
  • മാൻഷാൻ
  • ഹുവൈനാൻ
  • ബെങ്ബു
  • ബോഷോ

ഭരണപ്രദേശ വിഭാഗങ്ങൾ

[തിരുത്തുക]

ആൻഹുയി പതിനാറ് പ്രീഫെക്ചർ തല വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു.ആവയുടെ പട്ടിക ഇനി പറയുന്നതാണ്:

ആൻഹുയിയിലെ ഭരണപ്രദേശ വിഭാഗങ്ങൾ

     പ്രീഫെക്ചർ-തല നഗര ജില്ലാ പ്രദേശങ്ങൾ      കൗണ്ടി തല പ്രദേശങ്ങൾ

ഡിവിഷൻ കോഡ്[5] വിഭാഗം വിസ്താരം കി.മീ 2[6] ജനസംഖ്യ 2010[7] ആസ്ഥാനം ഉപവിഭാഗങ്ങൾ [8]
ജില്ലകൾ കൗണ്ടികൾ കൗണ്ടി-തല പട്ടണങ്ങൾ
  340000 Anhui Province 139600.00 59,500,468 ഹേഫെയ് നഗരം 44 54 7
1 340100 ഹേഫെയ് നഗരം 11,445.06 7,457,027 ഷുഷാൻ ജില്ല 4 4 1
16 340200 വുഹു നഗരം 6,004.97 3,545,067 ജിയുജിയാങ് ജില്ല 4 4
3 340300 ബെങ്ബു നഗരം 5,950.72 3,164,467 ബെങ്ഷാൻ ജില്ല 4 3
10 340400 ഹുവൈനാൻ നഗരം 5532.30 3,342,012 ടിയാൻജിയാൻ ജില്ല 5 2
13 340500 മാൻഷാൻ നഗരം 4,049.13 2,202,899 യുഷൻ ജില്ല 3 3
9 340600 ഹുവൈബേയ് നഗരം 2,740.91 2,114,276 ക്‌സിയാങ്ഷാൻ ജില്ല 3 1
15 340700 ടോങ്ലിങ് നഗരം 2,937.83 1,562,670 ടോങ്ഗുവാൻ ജില്ല 3 1
2 340800 ആൻക്വിങ് നഗരം 13,525.03 4,472,667 യിങ്ജിയാങ് ജില്ല 3 5 2
11 341000 ഹുയാങ്ഷാൻ നഗരം 9,678.39 1,358,980 തുങ്ക്സി ജില്ല 3 4
7 341100 ചുഷോ നഗരം 13,515.99 3,937,868 ലാങ്യാ ജില്ല 2 4 2
8 341200 ഫുയാങ് നഗരം 10,118.17 7,599,913 യിങ്ഷോ ജില്ല 3 4 1
14 341300 സുഷോ നഗരം 9,938.77 5,352,924 യോങ്ക്വിയോ ജില്ല 1 4
12 341500 ലുവാൻ നഗരം 15,450.82 4,603,585 ജിനാൻ ജില്ല 3 4
4 341600 ബൊഷോ നഗരം 8,521.23 4,850,657 ക്വിയാവോചെങ് ജില്ല 1 3
6 341700 ചിഷോ നഗരം 8,364.81 1,402,518 ഗുയിച്ചി ജില്ല 1 3
5 341800 ക്സുവാൻചെങ് നഗരം 12,312.55 2,532,938 ക്സുവാൻഷോ ജില്ല 1 5 1


ആൻഹുയിയിലെ പതിനാറ് പ്രീഫെക്ച്ചർ തല ഭരണപ്രദേശങ്ങളെ 105 കൗണ്ടി തല വിഭാഗങ്ങളായും, 44 ജില്ലകളായും, 6 കൗണ്ടി തല നഗരങ്ങളായും, 55 കൗണ്ടികളായും തിരിച്ചിരിക്കുന്നു. അവയെ വീണ്ടും 1845 ടൗൺഷിപ്പ് തല പ്രദേശങ്ങളും, 972 ടൗണുകളും, 634 ടൗൺഷിപ്പുകളും, 9 വംശീയ ടൗണുകളും, 230 ഉപജില്ലകളുമായി ഉപവർഗ്ഗപ്പെടുത്തിയിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Doing Business in China – Survey". Ministry Of Commerce – People's Republic Of China. Archived from the original on 5 August 2013. Retrieved 5 August 2013.
  2. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. Archived from the original on 27 July 2013. Retrieved 4 August 2013.
  3. 安徽省2017年国民经济和社会发展统计公报 [Statistical Communiqué of Anhui on the 2017 National Economic and Social Development] (in ചൈനീസ്). Anhui Bureau of Statistics. 2018-03-08. Archived from the original on 2018-06-22. Retrieved 2018-06-22.
  4. 《2013中国人类发展报告》 (PDF) (in ചൈനീസ്). United Nations Development Programme China. 2013. Archived from the original (PDF) on 2014-06-11. Retrieved 2014-05-14.
  5. 中华人民共和国县以上行政区划代码 (in ലളിതമാക്കിയ ചൈനീസ്). Ministry of Civil Affairs. Archived from the original on 2015-04-02. Retrieved 2018-11-05.
  6. Shenzhen Statistical Bureau (深圳市统计局). 《深圳统计年鉴2014》 (in ലളിതമാക്കിയ ചൈനീസ്). China Statistics Print (中国统计出版社). Archived from the original on 2015-05-12. Retrieved 2015-05-29.
  7. shi, Guo wu yuan ren kou pu cha ban gong; council, Guo jia tong ji ju ren kou he jiu ye tong ji si bian = Tabulation on the 2010 population census of the people's republic of China by township / compiled by Population census office under the state; population, Department of; statistics, employment statistics national bureau of (2012). Zhongguo 2010 nian ren kou pu cha fen xiang, zhen, jie dao zi liao (Di 1 ban. ed.). Beijing Shi: Zhongguo tong ji chu ban she. ISBN 978-7-5037-6660-2.{{cite book}}: CS1 maint: numeric names: authors list (link)
  8. Ministry of Civil Affairs (August 2014). 《中国民政统计年鉴2014》 (in ലളിതമാക്കിയ ചൈനീസ്). China Statistics Print (中国统计出版社). ISBN 978-7-5037-7130-9.{{cite book}}: CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ആൻഹുയി&oldid=3970456" എന്ന താളിൽനിന്ന് ശേഖരിച്ചത്