Jump to content

കിൻഡർഗാർട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Allgemeine Deutsche Erziehungsanstalt in Keilhau (Germany), nowadays the Keilhau Free Fröbel School
A kindergarten in Japan on Japanese Parents' Day, October 2009
First day of Iranian new education year, for kindergarten students and elementary school newcomers, in Nishapur

കിൻഡർഗാർട്ടൻ (About this sound listen ; ജർമ്മൻ ഭാഷയിൽ നിന്നുള്ള [ˈkɪndɐˌɡaːɐ̯tn̩]  ( listen), എന്ന വാക്കിൽനിന്നുമുണ്ടായതാണ്. കുട്ടികളുടെ പൂന്തോട്ടം ("garden for the children") എന്നാണീ വാക്കിനർത്ഥം.[1]) ഇത് ഒരു സ്കൂളിൽ ചേരുന്നതിനു മുമ്പുള്ള വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടാണ്. ഇതിൽ കളികളിലും പാട്ടിലും അധിഷ്ഠിതവും പ്രവൃത്തിപരിചയപ്രവർത്തനങ്ങളായ ചിത്രരചന, സാമൂഹ്യബന്ധം എന്നിവ ഉൾപ്പെടുന്നതുമാണ്.വീട്ടിൽനിന്നും സ്കൂളിലെയ്ക്കുള്ള മാറ്റത്തിനു കുഞ്ഞിനെ സജ്ജമാക്കുകയാണുദ്ദേശ്യം. ആദ്യം ഇത്തരം സ്ഥാപനങ്ങൾ ജർമ്മനിയിലെ ബവേറിയ, സ്ട്രാസ്ബർഗ് എന്നിവിടങ്ങളിലെ തൊഴിലാളികലുടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ വേണ്ടി തുടങ്ങി. ഫ്രീഡ്രിക് ഫ്രോബെൽ ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. വിദ്യാഭ്യാസ ചിന്തകനായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ആദ്യനാളുകളെ ആഗോളതലത്തിൽത്തന്നെ വളരെയധികം സ്വാധീനിച്ചുവരുന്നു. ഇന്ന്, ഈ വാക്കുപയോഗിച്ച്, അനേകം രാജ്യങ്ങളിൽ, അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങലേയും പഠനസ്ഥലങ്ങളേയും വൈവിധ്യമാർന്ന ബോധനരീതികളെയും പൊതുവെ വിളിക്കപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

1779ൽ ജൊഹാൻ ഫ്രീഡ്രിക്ക് ഒബെർലിൻ ലൂയിസ് ഷെപ്പ്ലർ എന്നിവർ പകൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്കു ബോധനം നൽകാനായി സ്ട്രാസ്ബർഗിൽ സ്ഥാപനങ്ങൾ തുടങ്ങി.[2] ഇതേ കാലത്ത്, അതായത്, 1780ൽ, ബവേറിയായിലും ഇതുപോലുള്ള സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു.[3] 1802ൽ, ജർമ്മനിയിലെ ലിപ്പെ ഭരണപ്രദേശത്ത് അവിടത്തെ രാജകുമാരിയായിരുന്ന പൗളിൻ സുർ ലിപ്പെ  ഡെറ്റ്മോൾഡ് എന്ന പ്രദേശത്ത് പ്രീസ്കൂൾ കേന്ദ്രം തുടങ്ങി. (ഇന്നീ പ്രദേശം നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്ന ജർമ്മൻ സംസ്ഥാനമാണ്.)[4]

I1816ൽ തത്ത്വജ്ഞനും വിദ്യാഭ്യാസ വിജക്ഷണനും ആയിരുന്ന റോബർട്ട് ഓവൻ സ്കോട്‌ലാന്റിലെ ന്യൂ ലാനാർക്ക് എന്ന സ്ഥലത്ത് കുഞ്ഞുങ്ങൾക്കുള്ള ആദ്യ ബ്രിട്ടിഷ് സ്കൂൾ (ഒരു പക്ഷെ, ആഗോളതലത്തിൽത്തന്നെ)സ്ഥാപിച്ചു.[5][6][7] താൻ സ്ഥാപിച്ച സഹകരണരംഗത്തുള്ള മില്ലുകളിൽ ജോലിചെയ്യാനായി ഭാവിതലമുറയെ സാൻമാർഗ്ഗികമായി രൂപപ്പെടുത്തുന്നതിനായി ആണിതു സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പുതിയ രീതി അടിസ്ഥാനപരമായ കണക്കുകൂട്ടലും പ്രാഥമിക സാക്ഷരതയും കുട്ടികൾക്കു  നൽകുന്നതിൽ വിജയകരമായി. .[8]

രാജ്യക്രമത്തിൽ കിൻഡർഗാർട്ടൻ

[തിരുത്തുക]

അഫ്ഘാനിസ്ഥാൻ

[തിരുത്തുക]
A kindergarten classroom in Afghanistan
A kindergarten in Hanoi, Vietnam in 2011

ആസ്ട്രേലിയയിലും ന്യൂസിലാന്റിലും

[തിരുത്തുക]

ബംഗ്ലാദേശിൽ

[തിരുത്തുക]

ബൾഗേറിയായിൽ

[തിരുത്തുക]
  1. The term was coined in the metaphorical sense of "place where children can grow in a natural way", not in the literal sense of having a "garden".
  2. Samuel Lorenzo Knapp (1843), Female biography; containing notices of distinguished women, in different nations and ages.
  3. Manfred Berger, "Kurze Chronik der ehemaligen und gegenwärtigen Ausbildungsstätten für Kleinkindlehrerinnen, Kindergärtnerinnen, Hortnerinnen ... und ErzieherInnen in Bayern" in "Das Kita-Handbuch", ed.
  4. "Learning is fun at Kinder School". Preschool and Kindergarten (in അമേരിക്കൻ ഇംഗ്ലീഷ്). February 7, 2017. Archived from the original on 2017-04-18. Retrieved April 18, 2017.
  5. Vag, Otto (March 1975). "The Influence of the English Infant School in Hungary". International Journal of Early Childhood. 7 (1). Springer: 132–136. doi:10.1007/bf03175934.[പ്രവർത്തിക്കാത്ത കണ്ണി]
  6. "New Lanark Kids". Archived from the original on 2010-08-15. Retrieved 2017-08-29.
  7. "infed.org - Education in Robert Owen's new society: the New Lanark institute and schools". infed.org.
  8. "Socialist - Courier: Robert Owen and New Lanark". Socialist-courier.blogspot.co.uk. Retrieved November 27, 2013.