Jump to content

കുട്ടവള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടവഞ്ചി

മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി അഥവാ വട്ടത്തോണി. നാടോടി വഞ്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട്. തമിഴിൽ പെരിസൽ[1] എന്നാണ് ഇതിനെ വിളിക്കുന്നത്.

വിശദാംശങ്ങൾ

[തിരുത്തുക]

രണ്ടരമീറ്ററോളമാണ് ഇതിന്റെ വ്യാസം. അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും. ഒറ്റത്തുഴ വച്ചാണ്ട് വഞ്ചിയിൽ ഇരുന്നാണ് തുഴയുന്നത്. മുള കീറിയത് വരിഞ്ഞുകെട്ടിയാണ് കുട്ടവള്ളമുണ്ടാക്കുന്നത്. വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും. ഒരാൾക്ക് എടുത്തുകൊണ്ടു നടക്കാനുള്ള ഭാരമേ കുട്ടവഞ്ചിക്ക് ഉണ്ടാകാറുള്ളൂ.[1]

ഉപയോഗിക്കുന്ന സ്ഥലങ്ങൾ

[തിരുത്തുക]
അടവി എക്കോടൂറിസത്തിന്റെ ഭാഗമായി തുടങ്ങിയ കുട്ടിവഞ്ചിസവാരിക്ക് ഉപയോഗിക്കുന്ന കുട്ടവഞ്ചികൾ. നാലു പേർക്ക് യാത്ര ചെയ്യാം.

ദക്ഷിണേന്ത്യയിൽ പല സ്ഥലങ്ങളിലും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. കാവേരിനദിയിൽ ഹൊഗനക്കലിൽ വിനോദസഞ്ചാരികൾക്ക് കുട്ടവണ്ടിയിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.[1] കാവേരിയുടെ മറ്റു ഭാഗങ്ങളിലും ഈ വള്ളം ഉപയോഗിക്കപ്പെടുന്നുണ്ട്.[2] കേരളത്തിൽ കോന്നിക്കടുത്തുള്ള അടവി എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാർ നദിയിൽ കുട്ടവഞ്ചി സഞ്ചാരത്തിന് അവസരം ഉണ്ട്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 യു.എം., ബിന്നി (28 ജൂലൈ 2012). "കാവേരിയുടെ പ്രിയപ്പെട്ട ഹൊഗനക്കൽ". കേരള കൗമുദി. Retrieved 21 ഏപ്രിൽ 2013.
  2. "മേക്കടത്ത് യാത്ര". കൗമുദി. 21 ജൂൺ 2010. Retrieved 21 ഏപ്രിൽ 2013. {{cite news}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]