ക്ലെയർ ട്രെവർ
ക്ലെയർ ട്രെവർ | |
---|---|
ജനനം | ക്ലെയർ വെംലിംഗർ മാർച്ച് 8, 1910 ന്യൂ യോർക്ക് നഗരം, യു.എസ്. |
മരണം | ഏപ്രിൽ 8, 2000 ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ, യു.എസ്. | (പ്രായം 90)
തൊഴിൽ | നടി |
സജീവ കാലം | 1929–1987 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
ക്ലെയർ ട്രെവർ (മുമ്പ്, വെംലിംഗർ; മാർച്ച് 8, 1910 - ഏപ്രിൽ 8, 2000) ഒരു അമേരിക്കൻ നടിയായിരുന്നു. 1933 മുതൽ 1982 വരെ 65 ഫീച്ചർ ഫിലിമുകളിൽ അഭിനയിച്ച ട്രെവർ കീ ലാർഗോ (1948) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടിയതു കൂടാതെ ദി ഹൈ ആൻഡ് ദി മൈറ്റി (1954), ഡെഡ് എൻഡ് (1937) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്ക് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും ലഭിച്ചു. സ്റ്റേജ്‌കോച്ച് (1939) എന്ന ചിത്രത്തിൽ ജോൺ വെയ്‌നേക്കാൾ മികച്ച ബില്ലിംഗ് ട്രെവറിന് ലഭിച്ചിരുന്നു.
സ്വകാര്യ ജീവിതം
[തിരുത്തുക]തന്റെ റേഡിയോ ഷോയുടെ ഡയറക്ടറായിരുന്ന ക്ലാർക്ക് ആൻഡ്രൂസിനെ 1938-ൽ ട്രെവർ വിവാഹം കഴിക്കുകയും നാല് വർഷത്തിന് ശേഷം വിവാഹമോചനം നേടുകയും ചെയ്തു. 1943-ൽ നേവി ലെഫ്റ്റനന്റ് സൈലോസ് വില്യം ഡൺസ്മോറിനെ വിവാഹം കഴിച്ചു. ചാൾസ് അവളുടെ ഏക സന്താനമായിരുന്നു.[1] 1947-ൽ ദമ്പതികൾ വേർപിരിഞ്ഞു. അടുത്ത വർഷം, ട്രെവർ മുൻ വിവാഹത്തിൽ രണ്ട് ആൺമക്കളുള്ള സിനിമാ നിർമ്മാതാവായ മിൽട്ടൺ ബ്രെനെ വിവാഹം കഴിക്കുകയും കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലേക്ക് താമസം മാറുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ "Claire Trevor". Turner Classic Movies. Retrieved August 4, 2017.
- ↑ Aronson, Steven M. L. (April 1992). "Claire Trevor's Glamorous Fifth Avenue Apartment". Architectural Digest. Retrieved March 9, 2017.