Jump to content

ഖുത്ബ് ശാഹി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുത്ത്ബ് ഷാഹി

1518–1687
തലസ്ഥാനംഹൈദ്രബാദ്
പൊതുവായ ഭാഷകൾഡഖ്നി , പിൽക്കാലത്ത് ഉർദ്ദു
ഗവൺമെൻ്റ്രാജവാഴ്ച്ച
കുത്ത്ബ് ഷാഹി
 
• 1869-1911
മഹ്ബൂബ് അലി ഖാൻ, അസഫ് ജാ VI
• 1911-1948
ഒസ്മാൻ അലി ഖാൻ, അസഫ് ജാ VII
ചരിത്രം 
• സ്ഥാപിതം
1518
• ഇല്ലാതായത്
1687
വിസ്തീർണ്ണം
500,000 കി.m2 (190,000 ച മൈ)
മുൻപ്
ശേഷം
ഹൈദരബാദ് സംസ്ഥാനം
ബ്രിട്ടീഷ് ഇന്ത്യ

തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശമാണ് കുത്ത്ബ് ഷാഹി രാജവംശം (ഉർദ്ദു: سلطنت قطب شاهی ). ഈ രാജവംശത്തിലെ അംഗങ്ങൾ കുത്തബ് ഷാഹികൾ എന്ന് അറിയപ്പെട്ടിരുന്നു. ഇവർ ഖര കൊയോൻലു എന്ന തുർക്കിഷ് ഗോത്ര വംശജരായ ഷിയ മുസ്ലീങ്ങളായിരുന്നു.

ചരിത്രം

[തിരുത്തുക]
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ഈ സാമ്രാജ്യ സ്ഥാപകനായ സുൽത്താൻ ഖിലി കുത്തബ് മുൽക് 16-ആം നൂറ്റാണ്ടിൽ കുറച്ച് ബന്ധുക്കളുമൊത്ത് ദില്ലിയിലേയ്ക്ക് കുടിയേറി. പിന്നീട് അദ്ദേഹം തെക്ക് ഡെക്കാനിലേയ്ക്ക് കുടിയേറി ബഹ്മനി സുൽത്താനായ മുഹമ്മദ് ഷായുടെ സൈന്യത്തിൽ പ്രവർത്തിച്ചു. ബഹ്മനി സുൽത്താനത്ത് അഞ്ച് ഡെക്കാൻ സുൽത്താനത്തുകളായി പിരിഞ്ഞതിനു ശേഷം അദ്ദേഹം 1518-ൽ ഗോൽക്കൊണ്ട കീഴടക്കി തെലുങ്കാന പ്രദേശത്തിന്റെ ഗവർണ്ണർ ആയി. ഇതിനു പിന്നാലെ അദ്ദേഹം ബഹ്മനി സുൽത്താനത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയം കുത്തബ് ഷാ എന്ന പദവി സ്വീകരിച്ചു. അങ്ങനെ സുൽത്താൻ ഖിലി കുത്തബ് മുൽക് ഗോൽക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശം സ്ഥാപിച്ചു.

തെലുങ്കരെ ഭരിച്ച ആദ്യ മുസ്ലീം രാജവംശമായിരുന്നു കുത്ത്ബ് ഷാഹി രാജവംശം. ഇവരുടെ ഭരണം തത്ത്വത്തിൽ തെലുങ്കു രാഷ്ട്രത്തെ രണ്ട് രാജ്യങ്ങളായി വിഭജിച്ചു - ഒരു മുസ്ലീം ഭരണത്തിൻ കീഴിലുള്ള രാജ്യവും (തെലുങ്കാന സംസ്ഥാനം) ഒരു ഹിന്ദു ഭരണത്തിൻ കീഴിലുള്ള രാജ്യവും. ഈ രാജവംശം 171 വർഷം ഗോൽക്കൊണ്ട ഭരിച്ചു. 1687-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ഡെക്കാൻ പിടിച്ചടക്കിയത് ഇവരുടെ ഭരണത്തിന് അന്ത്യം കുറിച്ചു.

ഇവരുടെ ഭരണത്തിനു ശേഷവും തെലങ്കാന സംസ്ഥാനം മുസ്ലീം ഭരണത്തിനു കീഴിൽ തുടർന്നു. ഇന്ത്യൻ സർക്കാർ നടത്തിയ ഓപ്പറേഷൻ പോളോ സൈനിക നടപടിയെത്തുടർന്ന് ഹൈദ്രബാദ് സംസ്ഥാനം 1948-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതു വരെ തെലങ്കാന മുസ്ലീം ഭരണാധികാരികളായിരുന്നു ഭരിച്ചിരുന്നത്.

ഭരണാധികാരികൾ

[തിരുത്തുക]
ഗോൽക്കൊണ്ട സുൽത്താൻമാരുടെ വസ്ത്രധാരണശൈലി

കുത്തബ് ഷാഹി ഭരണാധികാരികൾ പ്രശസ്തരായ നിർമ്മാണജ്ഞരും അറിവിനെ പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. ഇവർ പേർഷ്യൻ സംസ്കാരത്തെ മാത്രമല്ല, തദ്ദേശീയ ഡെക്കാൻ സംസ്കാരത്തെയും പ്രോത്സാഹിപ്പിച്ചു. ഇതിനു ഉദാഹരണമാണ് തെലുങ്ക് ഭാഷയും ഉർദ്ദുവിന്റെ ഡെക്കാനി വകഭേദവും. ഗോൽക്കൊണ്ട രാജ്യത്തിന്റെ പ്രധാന ഭാഗമാണ് ഗോൽക്കൊണ്ട. തെലുങ്ക് ഇവരുടെ മാതൃഭാഷ ആയിരുന്നില്ലെങ്കിലും ഗോൽക്കൊണ്ട ഭരണാധികാരികൾ തെലുങ്ക് പഠിച്ചു. ഗോൽക്കൊണ്ടയും പിന്നീട് ഹൈദ്രബാദും ആയിരുന്നു ഇവരുടെ തലസ്ഥാനങ്ങൾ. ഈ രണ്ട് നഗരങ്ങളെയും കുത്ത്ബ് ഷാഹി സുൽത്താന്മാർ മനോഹരമാക്കി. ഈ സുൽത്താനത്തിലെ ഏഴു സുൽത്താന്മാർ ഇവരാണ്:

  1. സുൽത്താൻ ഖിലി കുത്തബ് മുൽക്ക് (1518 - 1543)
  2. ജംഷീദ് ഖിലി കുത്തബ് ഷാ (1543 - 1550)
  3. സുഭാൻ ഖിലി കുത്തബ് ഷാ (1550)
  4. ഇബ്രാഹിം ഖിലി കുത്ത്ബ് ഷാ വാലി (1550 - 1580)
  5. മുഹമ്മദ് ഖിലി കുത്ത്ബ് ഷാ (1580 - 1612)
  6. സുൽത്താൻ മുഹമ്മദ് കുത്ത്ബ് ഷാ (1612 - 1626)
  7. അബ്ദുല്ല കുത്ത്ബ് ഷാ (1626 - 1672)
  8. അബ്ദുൽ ഹസൻ കുത്ത്ബ് ഷാ (1672 - 1687)

ശവകുടീരങ്ങൾ

[തിരുത്തുക]
ഖുത്ബ് ശാഹി ശവകുടീരങ്ങളുടെ പരിസര ദൃശ്യം

കുത്ത്ബ് ഷാഹി സുൽത്താന്മാരുടെ ശവകുടീരങ്ങൾ ഗോൽക്കൊണ്ടയുടെ പുറം മതിലിൽ നിന്നും ഏകദേശം ഒരുകിലോമീറ്റർ മാറിയാണ്. മനോഹരമായി കൊത്തുപണി ചെയ്ത കല്ലുകൾ കൊണ്ടു നിർമ്മിച്ച ഈ ശവകുടീരങ്ങൾക്കു ചുറ്റും പൂന്തോട്ടങ്ങളുണ്ട്. ഇവ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]