ടാർബല അണക്കെട്ട്
ടാർബല അണക്കെട്ട് | |
---|---|
ഔദ്യോഗിക നാമം | Tarbela Dam |
സ്ഥലം | Tarbela, Khyber Pakhtunkhwa, Pakistan |
നിർദ്ദേശാങ്കം | 34°05′23″N 72°41′54″E / 34.0897222222°N 72.6983333333°E |
നിർമ്മാണം ആരംഭിച്ചത് | 1968 |
നിർമ്മാണം പൂർത്തിയായത് | 1976 |
നിർമ്മാണച്ചിലവ് | USD 1.497 billion[1] |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Indus River |
ഉയരം | 143.26 മീറ്റർ (470 അടി) from river level |
നീളം | 2,743.2 മീറ്റർ (9,000 അടി) |
റിസർവോയർ | |
Creates | Tarbela reservoir |
ആകെ സംഭരണശേഷി | 13.69 ഘനകിലോ മീറ്റർ (4.83×1011 cu ft) |
Catchment area | 168,000 കി.m2 (1.81×1012 sq ft) |
പ്രതലം വിസ്തീർണ്ണം | 250 കി.m2 (2.7×109 sq ft) |
Power station | |
Turbines | 10 × 175 MW 4 × 432 MW |
Installed capacity | 3,478 MW 6,298 MW (max) |
ടാർബല അണക്കെട്ട് പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽ നിന്നും 50 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി ഖൈബർ പഖ്തുൻഖ്വ ജില്ലയിലെ ഇൻഡസ് നദിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ്.[2] 1974-ൽ നിർമ്മാണം പൂർത്തിയായ 485 അടിയുള്ള ഈ അണക്കെട്ടിന്റെ ഉദ്ദേശം വെള്ളപ്പൊക്കം തടയൽ, ജലസേചനം, വൈദ്യൂതി ഉത്പ്പാദനം എന്നിവയാണ്.[3] മണ്ണും പാറക്കല്ലുകളും ഉപയോഗിച്ചാണ് അണക്കെട്ടിന്റെ പ്രധാന ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്.
സാങ്കേതിക സവിശേഷതകൾ
[തിരുത്തുക]വൈദ്യൂതോൽപ്പാദന യൂണിറ്റിൽ 14 ജനറേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നു. 3478 മെഗാവാട്ട് വൈദ്യൂതി ഇവ ഉത്പ്പാദിപ്പിക്കും.
ചരിത്രം
[തിരുത്തുക]1968 മേയിലാണ് ടാർബല അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. 623 ദശലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 2800 കോടിയോളം രൂപ) ചെലവു വന്നു. ഇറ്റലി, സ്വിസർലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ കരാറുകാരാണ് അണക്കെട്ടിന്റെ നിർമ്മാണം ഏറ്റെടുത്ത് നിർവ്വഹിച്ചത്. മൂന്നു ഘട്ടങ്ങളിലായിരുന്നു നിർമ്മാണം.[4] ലോക ബാങ്ക് ആണ് സാമ്പത്തികസഹായം അനുവദിച്ചിരുന്നത്. [5]ഹിമാലയത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ അടിയുമെന്നതിനാൽ 50 വർഷമേ കാലാവധിയുള്ളൂവെന്ന് നിർമ്മാണകാലത്ത് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. 1976-ൽ പ്രവർത്തനം ആരംഭിച്ച അണക്കെട്ട് 2030 ആകുമ്പേഴേയ്ക്കും ഉപയോഗ ശൂന്യമാകുമെന്നവർ വിലയിരുത്തുന്നു. എന്നാൽ അവശിഷ്ടങ്ങൾ പ്രതീക്ഷിച്ചതിലും കുറവായിരുന്നതിനാൽ അണക്കെട്ടിന്റെ കാലാവധി 85 വർഷമായി ഇപ്പോൾ കണക്കാക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Tarbela Dam Costs" (PDF). Archived from the original (PDF) on 2010-06-13. Retrieved 30 August 2016.
- ↑ googlemap
- ↑ Rodney White (1 January 2001). Evacuation of Sediments from Reservoirs. Thomas Telford Publishing. pp. 163–169. ISBN 978-0727729538. Retrieved 4 August 2013
- ↑ "Tarbela Dam Project, Haripur District, Pakistan". Water Technology. Retrieved 24 March 2016.
- ↑ "World Bank approves $390m loan for Tarbela fifth extension – The Express Tribune". 2016-09-21. Retrieved 2016-09-22.