പോലീസ് ഇൻസ്പെക്ടർ
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. In Template:Multiple issues, found parameter #1 as "
...expected equal-sign: plot=y, or plot=May 2007. |
പോലീസ് ഇൻസ്പെക്ടർ (ഇംഗ്ലീഷ്: inspector of police) എന്നത് നിരവധി പോലീസ് സംഘടനകളിലും അതുപോലെ തന്നെ നിരവധി പോലീസ് സേനകളിലും ഉപയോഗിക്കുന്ന ഒരു സ്ഥാനവും പദവിയും ആണ്. അതത് സ്ഥാപനങ്ങൾക്കും പോലീസ് സേനകൾക്കും അനുസരിച്ച് പദവിയുടെ അല്ലെങ്കിൽ സ്ഥാനത്തിന്റെ മുൻഗണന അല്ലെങ്കിൽ സീനിയോരിറ്റിയിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. ഇന്ത്യയിലെ പോലീസ് സേനകളിൽ ഇൻസ്പെക്ടർ പദവി സബ് ഇൻസ്പെക്ടർ പദവിക്ക് മുകളിലും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് താഴെയും ആണ്. ഇന്ത്യയിലെ പോലീസ് സേനകളിൽ ഇൻസ്പെക്ടർ പദവിയിലേക്ക് നേരിട്ട് അംഗങ്ങളെ ചേർക്കൽ ഇല്ല, പകരം സ്ഥാനകയറ്റത്തിലൂടെയാണ് ഈ പദവിയിൽ എത്തുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്ര പോലീസിൽ മാത്രമായി ഇൻസ്പെക്ടർ പദവിക്ക് തൊട്ടു താഴെയായി അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ എന്ന ഒരു പദവിയുണ്ട്. എന്നാൽ മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം ഇൻസ്പെക്ടർ പദവിക്ക് തൊട്ടു താഴെയായി സബ് ഇൻസ്പെക്ടർ പദവി മാത്രമാണ്. കേരള പോലീസിൽ ഈ റാങ്ക് പൊതുവേ സർക്കിൾ ഇൻസ്പെക്ടർ (സി.ഐ.) എന്നാണ് അറിയപ്പെടുന്നുണ്ട്. എന്നാൽ ഈ അടുത്തായി കേരള പോലീസിൽ പോലീസ് സർക്കിളുകൾ നിർത്തലാക്കി പകരം ഇൻസ്പെക്ടർമാരെ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചു. അതുകൊണ്ടുതന്നെ സർക്കിൾ ഇൻസ്പെക്ടർ അല്ലെങ്കിൽ സി.ഐ. എന്നറിയപ്പെട്ടിരുന്ന ഈ പദവി പോലീസ് ഇൻസ്പെക്ടർ (ഐ.പി.) എന്നായി മാറി. കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല ഇപ്പോൾ പോലീസ് ഇൻസ്പെക്ടർമാർക്കാണ്. ഇതിനു മുമ്പ് പോലീസ് സ്റ്റേഷൻ ഭരണം സബ് ഇൻസ്പെക്ടർമാർക്ക് ആയിരുന്നു, അന്ന് രണ്ടോ മൂന്നോ പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന സർക്കിളുകളുടെ ചുമതലയായിരുന്നു പോലീസ് ഇൻസ്പെക്ടർമാർക്ക്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലെയും മറ്റു തന്ത്രപ്രധാനമായ പോലീസ് സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് പോലീസ് ഇൻസ്പെക്ടർമാരാണ്. ഗ്രാമീണ മേഖലകളിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതല കൂടുതലും സബ് ഇൻസ്പെക്ടർമാർക്കാണ്. അവിടങ്ങളിൽ രണ്ടോ മൂന്നോ സ്റ്റേഷനുകൾ ഉൾപ്പെടുന്ന സർക്കിളുകളുടെ മേൽനോട്ട ചുമതലയാണ് പോലീസ് ഇൻസ്പെക്ടർമാർക്കുള്ളത്.
വിശയാനുബന്ധം
[തിരുത്തുക]- ↑ "സ്റ്റേഷൻ ചുമതല സിഐ മാർക്ക് നൽകണമെന്ന് റിപ്പോർട്ട്|Kerala Police|circle inspector" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-07-11. Retrieved 2022-07-11.
- ↑ kiran.gangadharan. "പൊലീസ് സ്റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുന:പരിശോധിക്കുന്നു, ഐജിമാർ പഠനം നടത്തും". Retrieved 2022-07-11.
- ↑ "ആഭ്യന്തര വകുപ്പിന്റെ മറ്റൊരു പരീക്ഷണവും വിജയം കാണാതെ പാളി; കൊട്ടിദ്‌ഘോഷിച്ചു നടപ്പിലാ..." Retrieved 2022-07-11.
- Short description is different from Wikidata
- കണ്ടെത്തലുകൾ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ from September 2013
- കണ്ടെത്തലുകൾ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള എല്ലാ ലേഖനങ്ങളും
- Articles needing additional references from February 2007
- Articles using Multiple issues with deprecated parameters
- Pages using the JsonConfig extension
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)