ബറാഅത്ത് രാവ്
ബറാഅത്ത് രാവ് | |
---|---|
ഔദ്യോഗിക നാമം | അറബി: ليلة البراءة |
ആചരിക്കുന്നത് | മുസ്ലിംകൾ |
തരം | മുസ്‌ലിം ആചാരങ്ങൾ |
അനുഷ്ഠാനങ്ങൾ | പാപമോചനപ്രാർത്ഥനകൾ |
തിയ്യതി | ശഅബാൻ 14-15 പകലുകൾക്കിടയിലെ രാത്രി |
ബറാഅത്ത് രാത്രി, നിസ്ഫ് ശഅബാൻ ( അറബി: نصف شعبان , അല്ലെങ്കിൽ അറബി: ليلة البراءة) എന്നത് പല മുസ്‌ലിം വിഭാഗങ്ങളും ആചരിച്ചുവരുന്ന ഒരു വിശേഷദിവസമാണ്. [1] വരുന്ന ഒരു വർഷത്തേക്കുള്ള വ്യക്തികളുടെ ഭാഗ്യം നിർണ്ണയിക്കപ്പെടുന്നതും അല്ലാഹു പാപികളോട് ക്ഷമിക്കുന്നതുമായ ഒരു രാത്രിയായാണ് ഇതിനെ കണക്കാക്കുന്നത്. പൂർവ്വികർക്കായി അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിനായി പ്രാർത്ഥനകൾ നടത്തുന്ന ഒരു രാത്രി കൂടിയാണിത്. [2] കൂടാതെ, ഇസ്നാ അശരികൾ ഈ ദിവസം മുഹമ്മദ് അൽ മഹ്ദിയുടെ ജന്മദിനമായി ആഘോഷിക്കുന്നു. [3] [4] എന്നാൽ ഈ ദിവസത്തിന് പ്രത്യേക പുണ്യമുണ്ടെന്ന വാദത്തെ എല്ലാ മുസ്‌ലിംകളും ഒരുപോലെ അംഗീകരിക്കുന്നില്ല. [5]
പദോൽപ്പത്തി
[തിരുത്തുക]ശഅബാൻ പകുതി (Mid-Shabaan) എന്നും ബറാഅത്ത് രാത്രി എന്ന നിലയിലും പല ഭാഷകളിലായി പലപേരുകളിൽ ഈ ദിവസം വിശേഷിപ്പിക്കപ്പെടുന്നു.
- ഇസ്ലാമിക് കലണ്ടറിന്റെ എട്ടാം മാസമായ ശഅബാന്റെ മധ്യം എന്ന നിലക്കുള്ള പേരുകൾ:
പേർഷ്യൻ: نيم شعبان )
- വിടുതൽ എന്നർത്ഥം വരുന്ന ബറാഅത്ത് രാത്രി എന്ന നിലക്കുള്ള പേരുകൾ
ഉത്ഭവം
[തിരുത്തുക]ബറാഅത്ത് രാവ് എന്നതിന്റെ സാധുത മുസ്‌ലിം പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുള്ളതാണ്. ഇതിനനുകൂലമായും പ്രതികൂലമായും ഖുർആൻനെയും ഹദീഥിനെയും വ്യാഖ്യാനിച്ചുവരുന്നു.
ഖുർആൻ
[തിരുത്തുക]ഖുർആനിൽ ഇതേപ്പറ്റി നേരിട്ട് പരാമർശിച്ചിട്ടില്ല, എന്നാൽ രണ്ട് വാക്യങ്ങൾ ഇതുമായി ബന്ധപ്പെട്ടതാണെന്ന് വാദിക്കപ്പെടുന്നു:
തഫ്‌സീർ ഇബ്നു കഥീർ പറയുന്നതനുസരിച്ച്, [6] ഈ ഖുർആൻ വചനം പരാമർശിക്കുന്നത് ലൈലത്തുൽ ഖദ്‌ർ എന്ന രാത്രിയെയാണ് [7]
ഹിജ്റ കലണ്ടർ പ്രകാരം ശഅ്ബാൻ മാസത്തിലെ പതിനാലം തിയതിയുടെ രാത്രിസമയത്തെയാണ് 'ബറാഅത്ത് രാവ്' എന്ന് അറിയപ്പെടുന്നത്.പ്രസ്തുത മാസം പതിനഞ്ചിന് വിശ്വാസികൾ നോന്പും അനുഷ്ഠിക്കാറുണ്ട്.[8][9]
ഈ രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നതായി മുസ്ലിംങ്ങൾ വിശ്വസിക്കുന്നു.[10] ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക്) എന്നത് അർത്ഥമാക്കുന്നത് ബറാഅത്ത് രാവാണെന്നും കരുതപ്പെടുന്നു[11].മുസ്ലിംങ്ങളിലെ മുജാഹിദ് വിഭാഗം ഈ ദിവസത്തെ അനാചാരമായിട്ടാണ് പരിഗണിക്കുന്നത്.ഈ ദിവസം രാത്രി മുസ്ലിങ്ങൾ കുറെയധികം ഖുർആൻ പാരായണം നടത്തുകയും മറ്റു ആരാധാന കാർമ്മകൾ വർദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.[12][13]ബറാഅത്ത് രാവിൽ ഇശാഅ് മഗ്‌രിബിനിടയിൽ ഖുർആനിലെ യാസീൻ സൂക്തം പാരായണം ചെയ്യൽ കാലങ്ങളായി തുടരുന്നുണ്ട്.[14] ആദ്യത്തെ യാസീൻ സൂക്തം ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങൾ, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാൻ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടതെന്നും വിവിധ സ്ഥലങ്ങളിൽ പരാമർശിച്ചിരിക്കുന്നു[15]
ബറാഅത്ത് നോമ്പ്
[തിരുത്തുക]ശഅ്ബാൻ 15 ന് പ്രത്യേകമായി സുന്നത്ത് നോമ്പ് അനുഷ്‌ടിക്കുന്ന വിശ്വാസികളുണ്ട്. ബറാഅത്ത് ദിനത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളത് പോലെ തന്നെ നോമ്പ് അനുഷ്ഠിക്കുന്ന കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. [2]
വിവിധ രാജ്യങ്ങളിൽ
[തിരുത്തുക]ഹഖുൻ ലൈല എന്ന പേരിലാണു യുഎയിൽ ഈദിനം അറിയപ്പെടുന്നത്. അന്നേ ദിവസം മധുര പലഹാരം വിതരണം ചെയ്തും ദാന ധർമ്മങ്ങൾ നടത്തിയും യുഎഇയിലെ തദ്ദേശവാസികൾ ഈ ദിനത്തെ ആചരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Dinesh Bihari Trivedi; A. H. M. Zehadul Karim (1990). Law and order in upper India: a study of Oudh, 1856–1877. Northern Book Centre. ISBN 978-81-85119-83-0.
... The first significant religious occasion shabe-barat (lailat ul-barat or the night of deliverance) is held in the middle of Shaban (eighth month of the Islamic calendar) ...
- ↑ Jamal J. Elias (1999). Islam: Religions of the world. Psychology Press. ISBN 978-0-415-21165-9.
... Laylat al-bara'a ... fortune for the coming year is popularly believed to be registered in Heaven ... prayer vigils and by feasting and illumination ... oblations are made in the name of deceased ancestors ...
- ↑ "The great Shia scholar, Abu Ja'far Mohammad ibn Uthman al-Amri – Imam Reza (A.S.) Network". imamreza.net. Archived from the original on 29 September 2017.
- ↑ The Return of al-Mahdi. P11
- ↑ Muhammad Umar Memon, Aḥmad ibn ʻAbd al-Ḥalīm Ibn Taymīyah, Ibn Taimīya's struggle against popular religion: with an annotated translation of his Kitāb iqtiḍāʾ aṣ-ṣirāṭ al-mustaquīm mukhālafat aṣḥāb al-jaḥīm, Mouton, 1976, ISBN 978-90-279-7591-1,
... among the Salaf as well as those among the khalaf, however, reject any excellence for the night in question and challenge the authenticity ... Marking mid-Sha'ban by fasting is without foundation, nay marking it is disapproved of. Likewise, celebrating it by preparing ...
- ↑ [1]
- ↑ Fatwa by the Permanent Committee
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-31. Retrieved 2015-06-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-06-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-06-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-06-01.
- ↑ http://www.sirajlive.com/2013/06/24/35590.html?print=1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://bidath.blogspot.ae/2011/07/blog-post_05.html
- ↑ http://suprabhaatham.com/item/20150556106
- ↑ http://suprabhaatham.com/item/20150556106