ബലൂൺ (ആകാശനൗക)
വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകങ്ങളുപയോഗിച്ച് സഞ്ചരിക്കുന്ന ആകാശനൗകകളാണ് ബലൂണുകൾ. പ്ലവനശക്തി മൂലമാണ് ബലൂണുകൾ വായുവിൽ ഉയർന്നു പൊങ്ങുന്നത്. വായുവിൻറ്റെ ചലനത്തിന് അനുസൃതമായാണ് ബലൂണുകൾ സഞ്ചരിക്കുക. ആകാശക്കപ്പലുകളെ പോലെ ബലൂണുകളെ ഊർജ്ജം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യമല്ല.
ചരിത്രം
[തിരുത്തുക]ചൂടുവായു നിറച്ച ആളില്ലാ ബലൂണുകളെപ്പറ്റിയുള്ള വിവരണങ്ങൾ ചൈനീസ് ചരിത്രത്തിൽ എമ്പാടും കാണാം.ഷു ഹാൻ(Shu Han) രാജവംശത്തിലെ ഹ്യൂങ് ലിയാങ്ങ് രാജാവ് സൈനിക സിഗ്നലുകൾ കൈമാറാമായി ചൂടുവായു മൂലം പറക്കുന്ന ബലൂൺ വിളക്കുകൾ ഉപയോഗിച്ചിരുന്നു.ഇവക്ക് കോങ്ങ്മിങ്ങ് വിളക്കുകൾ(Kongming lantern) എന്നു പറയുന്നു.[1][2]
വിവിധതരം ബലൂണുകൾ
[തിരുത്തുക]- ചൂടുവായു ബലൂണുകൾ: ഉള്ളിലുള്ള വായു ചൂടാക്കിയാണ് ഇത്തരം ബലൂണൂകൾ ഉയർന്നുപൊങ്ങാൻ ആവശ്യമായ പ്ലവനശക്തി ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതലായി കാണപ്പെടുന്ന തരം ബലൂണുകളാണിവ
- വാതക ബലൂണൂകൾ: അന്തരീക്ഷത്തേക്കാളും തന്മാത്രാഭാരം കുറവായ വാതകങ്ങളാണ് ഇത്തരം ബലൂണുകളിൽ നിറക്കുന്നത്.
- ഹൈഡ്രജൻ ബലൂണുകൾ: ഹിൻഡെൻബർഗ് ദുരന്തത്തിനു ശേഷം ഇത്തരം ബലൂണൂകൾ വ്യാപകമായി ഉപയോഗിക്കാറില്ല.ഹൈഡ്രജൻ വാതകത്തിന് തീ പിടിക്കാൻ എളുപ്പമയതു കൊണ്ടാണ് ഇത്. (കായികാവശ്യങ്ങൾക്കുള്ളതിലും ശാസ്ത്രീയ, കാലവസ്ഥാ നിരീക്ഷണാവശ്യങ്ങൾക്കുമുള്ള മനുഷ്യൻ സഞ്ചരിക്കാത്ത ചില ബലൂണുകളിലും ഹൈഡ്രജൻ ഇപ്പോഴും ഉപയോഗിക്കുന്നു).
- ഹീലിയം ബലൂണുകൾ: ഇന്ന് മനുഷ്യൻ സഞ്ചരിക്കുന്ന ഭൂരിഭാഗം ബലൂണുകളിലും ആകാശക്കപ്പലുകളിലും ഹീലിയമാണ് ഉപയോഗിക്കുന്നത്.
- അമോണിയ ബലൂണുകൾ: കുറഞ്ഞ ഉയർത്തൽ ബലം നൽകുന്നതിനാൽ വിരളമായി മാത്രം ഉപയോഗിക്കുന്നു.
- കൽക്കരി വാതക ബലൂണൂകൾ: പണ്ട് ബലൂണുകളിൽ ഉപയോഗിച്ചിരുന്നു. തീ പിടിക്കാൻ സാധ്യത കൂടുതലാണ്.
- റോസിയർ ബലൂണുകൾ: ചൂടുവായുവും, ഭാരം കുറഞ്ഞ വാതകങ്ങളും ഉപയോഗിക്കുന്ന തരം ബലൂണുകളാണിവ. പ്രത്യേകം അറകളിൽ നിറച്ചിരിക്കുന്ന രണ്ടു തരം വാതകങ്ങളും ഉപയോഗിച്ചാണ് ഇത്തരം ബലൂണുകളിൽ ഉയർത്തൽ ബലം ഉണ്ടാക്കുന്നത്. വളരെ ദൈർഘ്യമേറിയ യാത്രകൾക്ക് ഇവ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]
ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം •
എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന എച്ച്. എ. എൽ • ഡി.ആർ.ഡി.ഒ • എ.ഡി.എ • എൻ.എ.എൽ • ഇൻഡസ് ഓർണിതോപ്റ്റർ • ബലൂൺ • വിമാനം |