ബെക്കി ലിഞ്ച്
ബെക്കി ലിഞ്ച് | |
---|---|
യഥാർത്ഥ പേര് | റെബേക്ക ക്വിൻ |
റിങ് പേരുകൾ | ബെക്കി ലിഞ്ച്[1] ല ലുചഡോറ റെബേക്ക നോക്സ്[2] |
ഉയരം | 5 അടി (1.524000 മീ)*[3][4] |
ഭാരം | 135 lb (61 കി.ഗ്രാം)[5]>[6] |
ജനനം | ലിമെറിക്ക്, റിപ്പബ്ലിക്ക് ഓഫ് അയർലാന്റ് | 30 ജനുവരി 1987
അളവെടുത്ത സ്ഥലം | ഡബ്ലിൻ, അയർലൻഡ്[7] |
പരിശീലകൻ(ർ) | Fergal Devitt Gonzo de Mondo Paul Tracey[8] NWA UK Hammerlock |
അരങ്ങേറ്റം | 11 November 2002[9] |
റെബേക്ക ക്വിൻ (ജനനം 30 ജനുവരി 1987) ഒരു ഐറിഷ് പ്രൊഫഷണൽ റെസ്ലറും അഭിനേത്രിയുമാണ്. ഇപ്പോൾ ഡബ്ല്യൂഡബ്ല്യൂഇയിൽ ഒപ്പുവയ്ക്കുകയും അവിടെ സ്മാക്ക്ഡൌൺ ബ്രാൻഡിൽ ബെക്കി ലിഞ്ച് എന്ന റിംഗ്പേരിൽ അഭിനയിക്കുകയും ചെയ്തു വരുന്നു.[10]
2002 ജൂണിൽ അഞ്ചു മാസത്തിനു ശേഷം അരങ്ങേറ്റം കുറിക്കാനായി ക്വിൻ, ഫെർഗാൽ ഡെവിറ്റ്, പോൾ ട്രെയ്സി എന്നിവരുടെ ശിക്ഷണത്തിൽ പ്രൊഫഷണൽ ഗുസ്തിക്കാരിയായി പരിശീലനം ആരംഭിച്ചു.[11] തുടക്കത്തിൽ അയർലണ്ടിൽ ജോലി ചെയ്യുകയും ചിലപ്പോൾ സഹോദരനുമായി ടീം ചേരുകയും ചെയ്തു. റെബേക്ക നോക്സായി സ്വതന്ത്ര സർക്യൂട്ടിൽ മൽസരിക്കുന്നതിനായി യൂറോപ്പിലുള്ള ഔദ്യോഗികകാലം അവൾ നീട്ടി. ഫ്രാൻസിൽ നിന്നുള്ള ക്യൂൻസ് ഓഫ് ഖോസ് പ്രെമോഷനിൽ തുടർച്ചയായി ഗുസ്തിയിൽ പങ്കെടുത്ത് 2006- ലെ ഖോസ് ചാമ്പ്യൻഷിപ്പിൽ വേൾഡ് ക്വീൻസിൽ വിജയിക്കുകയും ചെയ്തു.[12]
ക്വിൻ ഇംഗ്ലണ്ടിന്റെ വൺ പ്രോ റെസ്ലിംഗിലും ജർമനിയിലെ ജർമൻ സ്റ്റാമ്പിഡ് റെസ്ലിംഗിലും പോരാടി. സൂപ്പർ ഗേൾസ് റെസ്ലിങ് പ്രമോഷനിൽ മത്സരിച്ചു. എക്സ്ട്രീം കനേഡിയൻ ചാമ്പ്യൻഷിപ്പ് റെസ്ലിങ്ങ് ഉദ്ഘാടനം ചെയ്ത് അവിടെ പത്തു മാസവും രണ്ടുദിവസവും ചാമ്പ്യൻഷിപ്പ് നടത്തിയ അവർ സൂപ്പർ ഗേൾസ് ചാമ്പ്യൻ ആയിരുന്നു.[13]അവർ ചിക്ഫൈറ്റ് III ലും പ്രത്യക്ഷപ്പെടുകയും അവിടെ ക്വിൻ രണ്ടാം റൗണ്ടിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2006-ൽ എല്ലാ വനിതാ ഷിമ്മർ വുമൺ അത്ലറ്റ്സ് പ്രമോഷനിൽ അവർ അരങ്ങേറ്റം നടത്തുകയും ഡയസി ഹെയ്സിനുമായുള്ള ഒരു മത്സരപരമ്പരയിലും ടു ഔട്ട് ഓഫ് ത്രീ ഫാൾസ് മാച്ചിലും പങ്കാളിയാകുകയും ചെയ്തു.[14]
2006 സെപ്തംബറിൽ ജർമ്മനിയിലെ ഒരു മത്സരത്തിൽ നോക്സിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അവരുടെ എട്ടാമത്തെ ക്രേനിയൽ നെർവിന് നാശമുണ്ടായതായി സ്ഥിരീകരിച്ചു[15].2008- ൽ മത്സരത്തിൽ നിന്ന് തിരിച്ചുപോകാൻ അവർ ആലോചിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഗുസ്തി ഉപേക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.[16] 2013- ൽ ഡബ്ല്യുഡബ്ല്യുഇയുമായുള്ള കരാർ ഒപ്പിടുന്നതിന് മുമ്പ് [17] 2011- ൽ മാനേജർ എന്ന നിലയിൽ ഷിമ്മെറിൽ തിരിച്ചെത്തിയിരുന്നു. [18] 2015 ജൂലൈയിൽ പ്രധാന പട്ടികയിൽ എത്തുകയും [19]2016 സെപ്റ്റംബറിൽ ബാക്ക്ലാഷിൽ നടന്ന സ്മാക്ക്ഡൗൺ വുമൺസ് ചാമ്പ്യൻ ആയി മാറി.[20]
ജീവിതരേഖ
[തിരുത്തുക]റെബേക്ക ക്വിൻ1987 ജനുവരി 30 ന് ലിമെറിക്ക്[21][22]എന്ന സ്ഥലത്ത് ജനിച്ചു. കുട്ടിയായിരിക്കുമ്പോൾ തന്നെ പ്രൊഫഷണൽ റെസ്ലിങ്ങിന്റെ ഒരു ആരാധകയായിരുന്നു അവർ. [23] പേരുള്ള ഗോൺസൊ ഡി മോണ്ടോയുടെ (റിങ് നാമം) പക്കൽ നിന്ന് റസ്ലിങ് അഭ്യസിച്ചിരുന്നു. കുതിര സവാരി, നീന്തൽ, ബാസ്കറ്റ്ബോൾ എന്നിവയിലും പങ്കെടുത്തിരുന്നു. ക്വിൻ തത്ത്വചിന്ത, ചരിത്രം, രാഷ്ട്രീയം എന്നിവ പഠിക്കാൻ സർവ്വകലാശാലയിൽ ചേർന്നുവെങ്കിലും അവർ "അത് വാസ്തവമായി വെറുത്തു" എന്ന് പറയുകയുണ്ടായി.[24]ഒരു ഗുസ്തിക്കാരിയായി പരിശീലിക്കാൻ തുടങ്ങുന്നതിനുമുമ്പ് "ഒരു മോശമായ വഴിക്ക് പോകുന്നു" എന്ന് ക്വിൻ പറഞ്ഞിരുന്നു. റെസ്ലിങ് ഉൾപ്പെട്ടതുകൊണ്ട് മദ്യപാനം ഉപേക്ഷിക്കാൻ അവളെ സഹായിച്ചു.
പ്രൊഫഷണൽ റെസ്ലിംഗ് ജീവിതം
[തിരുത്തുക]പരിശീലനവും ആദ്യകാല കരിയറും (2002-2005)
[തിരുത്തുക]ഫെർഗൽ ഡെവിറ്റും പോൾ ട്രെയ്സിയും ചേർന്ന് അയർലൻഡിൽ ഒരു ഗുസ്തി സ്കൂൾ തുറക്കുന്നതായി കൌമാരക്കാരിയായ ക്വിൻ കേട്ടു. 2002 ജൂണിൽ അവളും സഹോദരനും അവിടെ പരിശീലനം ആരംഭിക്കുകയും. അഞ്ചുമാസം കഴിഞ്ഞ് നവംബറിൽ റെബേക്ക നൊക്സ് എന്ന റിങ് പേർ ഉപയോഗിച്ച് അവരുടെ പ്രൊഫഷണൽ റെസ്ലിംഗ് അരങ്ങേറ്റം നടത്തുകയും ചെയ്തു. തന്റെ കരിയറിലെ ആദ്യകാല ചിത്രത്തിൽ അവളുടെ സഹോദരനുമായി ചേർന്ന് മിക്സഡ് ടാഗുകൾ സംഘടിപ്പിച്ചു. ബ്രിട്ടീഷ് പ്രൊഫഷണൽ റെസ്ലിംഗ് പ്രമോഷൻ NWA UK ഹാർമർലോക്കിൽ പരിശീലനം നേടി.
അവലംബം
[തിരുത്തുക]- ↑ നമകൊ, ജേസൺ (29 August 2013). "New WWE signees get their NXT ring names". WrestleView. Retrieved 29 August 2013.
- ↑ "Online World of Wrestling profile". Online World of Wrestling. Archived from the original on 8 December 2009. Retrieved 25 December 2009.
- ↑ "Shimmer Roster". Shimmer Women Athletes. Archived from the original on 14 August 2009. Retrieved 11 November 2009.
- ↑ "Rebecca Knox". ChickFight. Archived from the original on 9 February 2009. Retrieved 6 September 2010.
- ↑ "Rebecca Knox". Slammin Ladies. Archived from the original on 10 August 2010. Retrieved 6 September 2010.
- ↑ "Becky Lych". WWE. Retrieved 23 February 2017.
- ↑ Allen, Stewart. "Queens Of Chaos 2, Show One review". Wrestling Observer/Figure Four Online. Retrieved 6 September 2010.
- ↑ "Rebecca Knox". SuperGirls Wrestling. Archived from the original on 7 February 2008. Retrieved 6 September 2010.
- ↑ Kessler, Jamie Melissa (18 October 2006). "SHIMMER bright light of women's wrestling". Slam! Sports. Canadian Online Explorer. Retrieved 6 September 2010.
- ↑ "Becky Lych". WWE. Retrieved 23 February 2017.
- ↑ "Online World of Wrestling profile". Online World of Wrestling. Archived from the original on 8 December 2009. Retrieved 25 December 2009.
- ↑ Allen, Stewart. "Queens Of Chaos 2, Show One review". Wrestling Observer/Figure Four Online. Retrieved 6 September 2010.
- ↑ "Rebecca Knox". SuperGirls Wrestling. Archived from the original on 7 February 2008. Retrieved 6 September 2010.
- ↑ Kessler, Jamie Melissa (18 October 2006). "SHIMMER bright light of women's wrestling". Slam! Sports. Canadian Online Explorer. Retrieved 6 September 2010.
- ↑ "Volume 7 and 8 – October 22, 2006 : Berwyn, IL". Shimmer Women Athletes. 22 October 2006. Retrieved 6 September 2010.
- ↑ Jane, Emily (2 May 2008). "Knox no shows SHIMMER, expected to miss ChickFight". ChickFight. Archived from the original on 9 May 2008. Retrieved 6 September 2010.
- ↑ Sheehy, Clodagh (8 April 2013). "Wrestler Rebecca ready to take on the world". Herald.ie. Retrieved 9 April 2013.
- ↑ Martin, Adam (28 March 2011). "Indy News #2: SHIMMER Vol. 37, 38, 39, 40 results". WrestleView. Archived from the original on 2 June 2012. Retrieved 28 March 2011.
- ↑ Caldwell, James (13 July 2015). "CALDWELL'S WWE RAW RESULTS 7/13: Ongoing "virtual-time" coverage of live Raw – Brock Smash, final Battleground PPV hype, more". Pro Wrestling Torch. Retrieved 13 July 2015.
- ↑ Caldwell, James (11 September 2016). "9/11 WWE Backlash Results – CALDWELL'S Ongoing PPV Report". Pro Wrestling Torch. Retrieved 11 September 2016.
- ↑ "@SFulton_WWE I thought today was the day everyone talked about how great I am because I was born in Limerick, you mean I have to talk too?". 13 May 2015. Retrieved 15 November 2017.
- ↑ Lilian Garcia (20 March 2017). "Becky Lynch Interview". Lilian Garcia: Making Their Way to The Ring (Podcast). Event occurs at 05:34. Retrieved 15 November 2017 – via YouTube.
- ↑ Mata, Shiai (2005). "Rebecca Knox Q & A; Hibernian Battler Crosses the Atlantic". Lady Sports. Retrieved 6 September 2010.
- ↑ "Rebecca Knox". G.L.O.R.Y. Wrestling. Archived from the original on 8 July 2005. Retrieved 6 September 2010.
പുറം കണ്ണികൾ.
[തിരുത്തുക]- ബെക്കി ലിഞ്ച് on WWE.com
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Rebecca Quin
- ബെക്കി ലിഞ്ച്'s profile at Cagematch.net, Wrestlingdata.com, Internet Wrestling Database
- ബെക്കി ലിഞ്ച് ഫേസ്ബുക്കിൽ
- ബെക്കി ലിഞ്ച് ഇൻസ്റ്റാഗ്രാമിൽ
- ബെക്കി ലിഞ്ച് ട്വിറ്ററിൽ