Jump to content

ബോൾ ബാറ്റ്മിന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ball Badminton, 2012

ഇന്ത്യയിൽ ഉടലെടുത്ത ഒരു ബാറ്റ്മിന്റൺ കളിയാണ് ബോൾ ബാറ്റ്മിന്റൺ. 1856-ൽ തഞ്ചാവൂരിൽ രാജ കുടുംബാംഗങ്ങൾ ഇത് കളിച്ചതിന്റെ രേഖകൾ ഉണ്ട് .

കളിക്കോപ്പുകൾ

[തിരുത്തുക]

റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ഇത്. ഇതിലെ പന്ത് കമ്പിളികൊണ്ട് നിർമ്മിച്ചതും മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ ഉള്ളതും ആണ്. പന്തിന് 22-23 ഗ്രാം ആണ് ഭാരം വ്യാസമാകട്ടെ 5-5.5 സെ. മീറ്ററും. സാധാരണ ആയി റാക്കറ്റ് 200 മുതൽ 250 ഗ്രാം വരെ ഭാരവും 63 മുതൽ 70 സെ മീ വരെ നീളവും ഉണ്ടാകും. കളിക്കളത്തിൽ അളവ് 12 ഗുണം 24 മീറ്റർ ആണ്. [1]

കോഴിക്കോട്

[തിരുത്തുക]

ബോൾ ബാറ്റ്മിന്റൺ അസോസിയേഷന്റെ സംസ്ഥാനതല മത്സരങ്ങളും ജില്ലാതല മത്സരങ്ങളും നടന്നിരുന്നു കോഴിക്കോട്. മാനാഞ്ചിറ മൈതാനത്തിന് ചേർന്ന് സ്പോർട്സ് കൌൺസിൽ കെട്ടിടത്തിന്റെ അടുത്തായിരുന്നു ഇതിനുള്ള കോർട്ട്. ഏകദേശം 30 കൊല്ലങ്ങൾക്കു മുൻപ് വളരെ സജീവമായിരുന്നു ഇവിടെ ഈ കളി. കോഴിക്കോട് എം. ഹസൻ കോയ, പി. ചീറോ, കെ. സി. സുകുമാർ എന്നിവർ ആയിരുന്നു കോഴിക്കോട് ഈ കളിയെ വളർത്തിയ പ്രമുഖർ. [2][3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-07. Retrieved 2016-08-07.
  2. http://www.thehindu.com/2000/12/10/stories/07100124.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-04. Retrieved 2016-08-07.