മാക്സ് ഡൗതെൻഡി
ജർമൻ കവിയും നാടകകൃത്തുമായിരുന്നു മാക്സ് ഡൗതെൻഡി. 1867 ജൂലൈ 25-ന് വൂർസ്ബെർഗിൽ ജനിച്ചു. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹം ഇന്തോനേഷ്യ ജാവയിൽ തടവുകാരനാക്കപ്പെട്ടു. പ്രകൃതിയോടുള്ള യോഗാത്മക മനോഭാവം (Mystical attitude) നിറഞ്ഞു നിൽക്കുന്ന, തികച്ചും പ്രതീത്യാത്മകമായ (impressionistic) കവിതകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പൗരസ്ത്യ ദർശനത്തിൽ ഇദ്ദേഹത്തിനുള്ള ആഭിമുഖ്യവും കവിതകളിൽ തെളിഞ്ഞു കാണാം.
പ്രധാനകൃതികൾ
[തിരുത്തുക]ഡൗതെൻഡിയുടെ ആദ്യ കവിതാസമാഹാരമായ അൾട്രാവയലറ്റ് 1893-ൽ പ്രസിദ്ധീകരിച്ചു. ചില നോവലുകളും നാടകങ്ങളും കൂടി ആദ്യകാലത്തു രചിക്കുകയുണ്ടായി. തന്റെ വിപുലമായ പര്യടനങ്ങൾ സമ്മാനിച്ച അനുഭവസമ്പത്തിനെ ഉപജീവിച്ചു രചിച്ച ഡി ഗെഫ്ലുഗെൽറ്റ് എർഡ് എന്ന കൃതിയാണ് ഇദ്ദേഹത്തെ പ്രസിദ്ധിയിലേക്കുയർത്തിയത്. കവിതാരചന വീണ്ടും തുടരുക തന്നെ ചെയ്തു. എയ്ന ഷാറ്റൻ ഫീൽ ഊബേർ ഡെൻറ്റിഷ് (1911) എന്ന നാടകവും സ്വന്തം കുടുംബ ചരിത്രമെന്നു കരുതപ്പെടുന്ന ഡെർ ഗെയ്സ്റ്റ് മെയ്ൻസ് വാറ്റേഴ് സും(1912) ആണ് ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ടവ. 1918 സെപ്റ്റംബർ 4-ന് ജാവയിൽ ഡൗതെൻഡി നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.answers.com/topic/max-dauthendey
- http://wikipedia.qwika.com/de2en/Max_Dauthendey Archived 2016-03-04 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൌതെൻഡി, മാക്സ് (1867 - 1918) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |