Jump to content

മേരി സ്റ്റീൻബർഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി സ്റ്റീൻബർഗൻ
സ്റ്റീൻബർഗൻ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ സ്വീകരിക്കുന്നതിനുള്ള 2009 ലെ ചടങ്ങിൽ
ജനനം
മേരി നെൽ സ്റ്റീൻബർഗൻ

(1953-02-08) ഫെബ്രുവരി 8, 1953  (71 വയസ്സ്)
വിദ്യാഭ്യാസംഹെൻഡ്രിക്സ് കോളേജ്
തൊഴിൽ
  • Actress
  • comedian
  • singer
  • songwriter
സജീവ കാലം1978–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾചാർലി മക്ഡൊവൽ ഉൾപ്പെടെ 2
ബന്ധുക്കൾലില്ലി കോളിൻസ് (മരുമകൾ)
പുരസ്കാരങ്ങൾമികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ്
ഒരു ചലചിത്രത്തിലെ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്

മേരി നെൽ സ്റ്റീൻബർഗൻ [1] (/ˈstnbɜːrən/; ജനനം ഫെബ്രുവരി 8, 1953) ഒരു അമേരിക്കൻ നടിയും ഹാസ്യകലാകാരിയും ഗായികയും ഗാനരചയിതാവുമാണ്. 1970-കളിൽ ന്യൂയോർക്കിലെ നെയ്‌ബർഹുഡ് പ്ലേഹൗസിലെ പഠനത്തിന് ശേഷം, 1978-ൽ പുറത്തിറങ്ങിയ വെസ്റ്റേൺ കോമഡി ചിത്രമായ ഗോയിൻ സൗത്തിലൂടെ അവർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1979-ലെ ടൈം ആഫ്റ്റർ ടൈം, ജോനാഥൻ ഡെമ്മിന്റെ 1980-ലെ കോമഡി-നാടകീയ സിനിമ മെൽവിൻ ആൻഡ് ഹോവാർഡ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ നിരൂപക പ്രശംസ നേടി. മെൽവിൻ ആൻഡ് ഹോവാർഡ് എന്ന ചിത്രം അവർക്ക് ഒരു ചലച്ചിത്രത്തിലെ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡും നേടിക്കൊടുത്തു.

അവലംബം

[തിരുത്തുക]
  1. Emberton, Jan. "Mary Nell Steenburgen (1953–)". Encyclopedia of Arkansas. Archived from the original on December 19, 2019. Retrieved September 7, 2010.