Jump to content

വില്യം രാജകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം ആർതർ ഫിലിപ് ലൂയി
പ്രിൻസ് വില്ല്യം ഒഫ് വേൽസ്

ജീവിതപങ്കാളി Catherine, Duchess of Cambridge
പിതാവ് പ്രിൻസ് ചാൾസ് ഒഫ് വേൽസ്
മാതാവ് ഡയാന പ്രിൻസസ്സ് ഒഫ് വേൽസ്
മതം Church of England

പ്രിൻസ് വില്ല്യം ഡ്യൂക്ക് ഒഫ് കേംബ്രിജ് (ജനനം 21 ജൂൺ 1982) മുഴുവൻ പേര് വില്ല്യം ആർതർ ഫിലിപ് ലൂയി (William Arthur Philip Louis) ബ്രിട്ടന്റെ കിരീടത്തിന്റെ അവകാശത്തിന് രണ്ടാം സ്ഥാനത്ത് നിൽക്കുന്നയാളുമാണ്. ഇദ്ദേഹം പ്രിൻസ് ചാൾസിന്റെയും പ്രിൻസെസ്സ് ഡയാനയുടെയും മൂത്ത പുത്രനാണ്. ഔദ്യോഗിക സ്ഥാനപ്പേര് ഹിസ് ഹൈനസ്സ് പ്രിൻസ് വില്ല്യം ഒഫ് വേൽസ് എന്നാണ്. 1982 ജുൺ 21 ന് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് ജനിച്ചത്. നാല് വയസ്സിൽ വില്ല്യം പ്രി പ്രിപറേറ്ററി സ്കൂളായ വെതർബി സ്കൂളിൽ ചേർന്നു. മൂന്നു വർഷം കഴിഞ്ഞു പ്രിപറേറ്ററി സ്കൂളായ ലഡ്ഗ്രോവ് സകൂളിൽ ചേർന്നു. അവിടെ നാല് വർഷം പഠിച്ചതിനു ശേഷം ഇംഗ്ലണ്ടിലെ വിഖ്യാത പബ്ലിക് സ്കൂളായ ഇറ്റ്ൺ കോളേജിൽ പ്രവേശന പരീക്ഷയ്ക്കിരുന്നു (ഇറ്റ്ൺ കോളേജ് ഒരു പൊതു സ്കൂളല്ല, ഇംഗ്ലണ്ടിലും, ഇൻഡ്യയിലും പബ്ലിക് സ്കൂൾ എന്ന വാക്ക് ചില മുന്തിയ സ്വകാര്യ സ്കൂളുകളെ വിശേഷിപ്പിക്കാനുപയോഗിക്കാറുണ്ട്). ഇറ്റൻ കോളേജിൽ നിന്ന് ഏ ലെവൽ വിദ്യാഭ്യാസം (പ്ലസ് ടു തത്തുല്യം) പൂർത്തിയാക്കിയ വില്ല്യം ഒരു വർഷത്തെ ഇടവേള എടുത്തു. കുറച്ച് കാലം ബെലിസെയിലെ ബ്രിട്ടീഷ് ആർമിയുടെ ഒരു പരിശീനല കോഴ്സിൽ പങ്കെടുത്തു, പിന്നെ ആഫ്രിക്ക സന്ദർശിച്ചു. ഒരു കൊല്ലം കഴിഞ്ഞു തിരിച്ചു വന്ന വില്ല്യം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ ആർട്ട് ഹിസ്റ്ററി വിഷയമായെടുത്തു ബിരുദ പഠനത്തിനു ചേർന്നു. [1][2][3]

2013 ജൂൺ 14ന് വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധം ഉണ്ടെന്ന് കണ്ടെത്തി. [4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2013-02-06.
  2. http://www.royalcollection.org.uk/microsites/pow60/object.asp?object=8890027&row=5
  3. http://abcnews.go.com/International/story?id=82864&page=1
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-14. Retrieved 2021-08-18.