സഖാറോവ് സമ്മാനം
സഖാറോവ് സമ്മാനം | |
---|---|
സ്ഥലം | Strasbourg |
രാജ്യം | France |
നൽകുന്നത് | European Parliament |
പ്രതിഫലം | €50,000[1] |
ആദ്യം നൽകിയത് | 1988 |
അവസാനമായി നൽകിയത് | 2011 |
നിലവിലെ ജേതാവ് | Asmaa Mahfouz, Ahmed al-Senussi, Razan Zaitouneh, Ali Farzat, Mohamed Bouazizi |
ഔദ്യോഗിക വെബ്സൈറ്റ് | Website |
മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിനു, 1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആന്ദ്രെ സഖാറോവ്' (Andrei Sakharov) എന്ന റഷ്യൻ ഭൌതീകശാസ്ത്രഞ്ജന്റെ പേരിൽ 1988 ൽ യൂറോപ്യൻ പാർലമെന്റ് തുടങ്ങിയതാണ് സഖാറോവ് സമ്മാനം (Sakharov Prize). മാനുഷിക അവകാശങ്ങൾക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതാണ് ഈ സമ്മാനം. ആദ്യത്തെ ഈ സമ്മാനം സംയുക്തമായി നേടിയത് നെൽസൺ മണ്ടേല(Nelson Mandela), അനറ്റൊളി മാര്ച്ചേങ്കോ (Anatoly Marchenko) എന്നിവരാണ്. 2010 ലെ കണക്കനുസരിച്ച് 50,000 യുറോ ആണ് സമ്മാനത്തുക. [2],
2011 ലെ ജേതാക്കൾ
[തിരുത്തുക]അറബ് ലോകത്ത്, അറബ് വസന്തത്തിലൂടെ ചരിത്ര മാറ്റങ്ങൾ ഉണ്ടാക്കിയ താഴെ വിവരിക്കുന്ന അഞ്ചു പേർക്കാണ് 2011ലെ സഖാറോവ് സമ്മാനം[3]:
- ഈജിപ്തിലെ യുവജന മുന്നേറ്റ നായിക അസ്മാ മഹ് ഫൌസ് (Asmaa Mahfouz),
- ലിബിയൻ വിമത നേതാവ് അഹ്മെദ് അൽ-സെനൂസി (Ahmed al-Senussi),
- സിറിയൻ നിയമജ്ഞൻ റസ്സാൻ സയിടോൻ (Razan Zaitouneh),
- സിറിയൻ കാർടൂനിസ്റ്റ് അലി ഫർസാറ്റ് (Ali Farzat),
- അറബ് വസന്തത്തിനു തുടക്കമിട്ട ടുണിഷ്യൻ നേതാവ് മോഹമെദ് ബോആസ്സിസി (Mohamed Bouazizi)
2011ഡിസംബർ 14 ന് സ്റ്റാർസ്ബര്ഗ് (Starsbourg) പട്ടണത്തിൽ നടക്കുന്ന യുറോപ്യൻ പലമെന്റ്റ് സമ്മേളനത്തിൽ വച്ച് പ്രസിഡന്റ് ജെർസി ബുസക് (Jerzy Buzek) സമ്മാനങ്ങൾ വിതരണം ചെയ്യും. [4]:
അവലംബം
[തിരുത്തുക]- ↑ "Sakharov Prize for Freedom of Speech". European Parliament. Archived from the original on 2009-07-28. Retrieved 23 October 2010.
- ↑ "1986: Sakharov comes in from the cold". BBC News. 23 December 1986. Retrieved 21 October 2010.
- ↑ http://www.bbc.co.uk/news/world-europe-15475750
- ↑ http://www.europarl.europa.eu/parliament/public/staticDisplay.do?language=en&id=42