Jump to content

സിരിഷ ബാൻഡ്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sirisha Bandla
സ്ഥിതിActive
ജനനംGuntur, Andhra Pradesh, India[1]
നിലവിലുള്ള തൊഴിൽ
Vice President of Government Affairs and Research Operations, Virgin Galactic
Purdue University, George Washington University
ബഹിരാകാശത്ത് ചെലവഴിച്ച സമയം
1 min 10 seconds
തിരഞ്ഞെടുക്കപ്പെട്ടത്Virgin Galactic
ദൗത്യങ്ങൾVirgin Galactic Unity 22
ദൗത്യമുദ്ര

ഫെഡറൽ ഏവിയേഷൻ അതോറിറ്റി തരംതിരിച്ചിട്ടുള്ള ഒരു ഇന്ത്യൻ അമേരിക്കൻ എയറോനോട്ടിക്കൽ എഞ്ചിനീയറും ബഹിരാകാശ വിനോദസഞ്ചാരിയുമാണ് സിരിഷ ബാൻഡ്ല (ജനനം: 1988).[2] അവർ വിർജിൻ ഗാലക്റ്റിക്കിനുള്ള സർക്കാർ കാര്യങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റാണ്. [3] വിർജിൻ ഗാലക്റ്റിക് യൂണിറ്റി 22 ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പറന്ന അവർ, ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യയിൽ ജനിച്ച വനിതയും രാകേഷ് ശർമ, കൽപന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം ബഹിരാകാശ രേഖ മറികടന്ന നാലാമത്തെ ഇന്ത്യനുമായി.[4][5][6]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെലുങ്ക് സംസാരിക്കുന്ന ഹിന്ദു കുടുംബത്തിലാണ് ബാൻഡ്ല ജനിച്ചത്.[7][8] അവരുടെ ജനനത്തിനുശേഷം ബാൻഡ്ലയുടെ കുടുംബം ഗുണ്ടൂരിലെ തെനാലിയിലേക്ക് മാറി. അഞ്ച് വയസ്സുവരെ, ബാൻഡ്ല ഹൈദരാബാദിലെ മുത്തച്ഛന്റെ വീടിനും തെനാലിയിലെ മുത്തശ്ശിയുടെ വീടിനും ഇടയിൽ ചിലവഴിച്ചു.[9][10] അഞ്ചാം വയസ്സിൽ അവർ മാതാപിതാക്കളായ ഡോ. ബാൻഡ്ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് മാറി.[9][11]

പർഡ്യൂ സർവകലാശാലയിൽ നിന്ന് എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സിരിഷ പിന്നീട് ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.[12]

ബാൻഡ്ല നാസയിൽ ബഹിരകാശ യാത്രികയാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല.[13] ടെക്‌സസിൽ എയ്‌റോസ്‌പേസ് എൻജിനീയറായും കൊമേഴ്‌സ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി ചെയ്ത അവർ ഫെഡറേഷനിൽ മാത്യു ഇസകോവിറ്റ്‌സിനൊപ്പം എയ്‌റോസ്‌പേസ് എഞ്ചിനീയറായും ജോലി ചെയ്തിരുന്നു.[12][11] അവർ പിന്നീട് മാത്യു ഇസകോവിറ്റ്‌സിന്റെ ബഹുമാനാർത്ഥം മാത്യു ഇസകോവിറ്റ്സ് ഫെലോഷിപ്പ് സ്ഥാപിച്ചു.[14]

2015 ൽ വിർജിൻ ഗാലക്ടിക്സിൽ ചേർന്ന ബാൻഡ്‌ല 2021 ജനുവരി മുതൽ അവിടെ ഗവൺമെന്റ് അഫയേഴ്സ് ആൻഡ് റിസർച്ച് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു.[5][15] 2021 ജൂലൈ 11 ഞായറാഴ്ച ബാൻഡ്‌ല വിർജിൻ ഗാലക്റ്റിക് യൂണിറ്റി 22 ടെസ്റ്റ് ഫ്ലൈറ്റിൽ സർ റിച്ചാർഡ് ബ്രാൻസൺ, ഡേവ് മാക്കെ, മൈക്കൽ മസൂച്ചി, ബെത്ത് മോസസ്, കോളിൻ ബെന്നറ്റ് എന്നിവർക്കൊപ്പം ബഹിരാകാശത്തിലേക്ക് പറന്നു. റോക്കറ്റ് ഭൂമിക്ക് 85 കി.മീ (53 മൈ) മുകളിൽ എത്തുക വഴി അവർ എഫ്‍എ‍എ വാണിജ്യ ബഹിരാകാശയാത്രിക യോഗ്യത നേടി.[16] അവരുടെ ബഹിരാകാശ യാത്രയിൽ, അവർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 89.9 കി മി ഉയരത്തിലെത്തി. എന്നിരുന്നാലും, അവർ ഫ്ലൈറ്റ് ക്രൂയിൽ അംഗമല്ലാത്തതിനാൽ (വിഎഫ് -01 ഒരു ഓട്ടോമേറ്റഡ് വിക്ഷേപണമായിരുന്നു), ഫെഡറൽ ഏവിയേഷൻ അതോറിറ്റി അവരെ ഒരു ബഹിരാകാശ ടൂറിസ്റ്റായി തരംതിരിച്ചു.[17]

വിർജിൻ ഗാലക്റ്റിക്കിലെ അവരുടെ പ്രൊഫൈൽ അനുസരിച്ച്, റിസർച്ച് എക്സ്പീരിയൻസ് ആയിട്ടാണ് സരിഷ ബഹിരാകാശ സംഘത്തിലുണ്ടായിരുന്നത്.[18] ഫ്ലൈറ്റ് സമയത്ത് അവർ ഗുരുത്വാകർഷണത്തിലെ മാറ്റത്തോട് സസ്യങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടെത്താനുള്ള പരീക്ഷണം ഫ്ലോറിഡ സർവകലാശാലക്ക് വേണ്ടി നടത്തി.[19] സിരിഷ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു എക്സ്പിരിമെന്റ് ഉപയോഗിച്ച് ഫ്ലിറ്റ് പ്രൊഫൈലിലെ വിവിധ ഘട്ടങ്ങളിൽ സജീവമാക്കപ്പെടുന്ന നിരവധി ഹാൻഡ്‌ഹെൽഡ് ഫിക്സേഷൻ ട്യൂബുകൾ ഉപയോഗിച്ച് ഗവേഷണം വിലയിരുത്തുമെന്ന് ഗാലക്റ്റിക് വെബ്സൈറ്റിലെ ഒരു പ്രസ്താവനയിൽ പറയുന്നു.[15]

അവരുടെ പറക്കലിനെക്കുറിച്ച്, ബാൻഡ്ലയുടെ മുത്തച്ഛൻ ഡോ. ബാൻഡ്ല രാഗയ്യ “ചെറുപ്പം മുതലേ അവൾക്ക് ആകാശം, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു " എന്ന് പറഞ്ഞു. "സിരിഷ ബഹിരാകാശത്തേക്ക് കണ്ണുനട്ടിരുന്നു, അവൾ അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ തയ്യാറായതിൽ എനിക്ക് അതിശയിക്കാനില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.[9]

അവലംബം

[തിരുത്തുക]
  1. "Meet Sirisha Bandla: India-born woman set to go to space alongside Richard Branson". The Economic Times. July 10, 2021. Retrieved July 25, 2021.
  2. "FAA Commercial Space Policy" (PDF).
  3. "Exclusive: Sirisha Bandla's Proud Grandfather on Second India-Born Woman in Space". The Better India (in ഇംഗ്ലീഷ്). 2021-07-06. Retrieved 2021-07-25.
  4. "Sirisha Bandla: India celebrates woman who flew on Virgin Galactic". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2021-07-12. Retrieved 2021-07-13.
  5. 5.0 5.1 "Family of Indian-American astronaut on Virgin Galactic crew "happy and overwhelmed"". Reuters. 2021-07-05. Retrieved 2021-07-13.
  6. Madhok, Diksha. "Sirisha Bandla, India-born woman and Virgin Galactic executive, flies into space with Richard Branson". CNN. Retrieved 2021-07-13.
  7. "Andhra Pradesh-Born Sirisha Bandla Will Be Second Indian-Origin Woman To Fly To Space". outlookindia.com. Retrieved 2021-07-25.
  8. "India-Born Sirisha Bandla To Fly On Virgin Galactic Spacecraft Tomorrow". NDTV.com. Retrieved 2021-07-25.
  9. 9.0 9.1 9.2 "Sirisha Bandla goes to space: 'Always wanted to explore sky, stars'". The Indian Express (in ഇംഗ്ലീഷ്). 2021-07-12. Retrieved 2021-07-13.
  10. Pandey, Ashish (July 11, 2021). "A look at childhood photographs of Indian-American astronaut Sirisha Bandla before she zooms off into space". India Today (in ഇംഗ്ലീഷ്). Retrieved 2021-07-25.
  11. 11.0 11.1 "സ്വപ്‌നങ്ങൾ ആകാശം തൊടും, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകാൻ സിരിഷ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-09-24. Retrieved 2021-09-24.
  12. 12.0 12.1 "Sirisha Bandla will become the second Indian-born woman to fly into space". The Economic Times. Retrieved 2021-07-13.
  13. "'അവിശ്വസനീയം, മറ്റൊരു വാക്ക് കിട്ടുന്നില്ല'; ബഹിരാകാശ യാത്രയെക്കുറിച്ച് സിരിഷ ബാൻഡ്‌ല". Retrieved 2021-09-23.
  14. "MIFP Team Member Sirisha Bandla Earns Astronaut Wings on Virgin Galactic Spaceflight". Matthew Isakowitz Fellowship Program (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-13.
  15. 15.0 15.1 "India-Born Sirisha Bandla To Fly On Virgin Galactic Spacecraft Tomorrow". NDTV.com.
  16. Chow, Denise (20 July 2021). "Amazon's Jeff Bezos makes history with all-civilian suborbital flight". NBC News. Retrieved 21 July 2021.
  17. "FAA Commercial Space Policy" (PDF).
  18. "'അവിശ്വസനീയം, മറ്റൊരു വാക്ക് കിട്ടുന്നില്ല'; ബഹിരാകാശ യാത്രയെക്കുറിച്ച് സിരിഷ ബാൻഡ്‌ല". Samakalika Malayalam.
  19. Chang, Kenneth (2021-07-11). "Who were the crew members aboard the flight?". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2021-07-13.