സ്റ്റാർ ട്രെക്ക്: ഡിസ്കവറി
Star Trek: Discovery | |
---|---|
തരം | |
സൃഷ്ടിച്ചത് | |
അടിസ്ഥാനമാക്കിയത് | Star Trek by Gene Roddenberry |
അഭിനേതാക്കൾ | |
ഈണം നൽകിയത് | |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 15 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം |
|
നിർമ്മാണസ്ഥലം(ങ്ങൾ) | Toronto |
ഛായാഗ്രഹണം |
|
സമയദൈർഘ്യം | 37–49 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
വിതരണം | CBS Television Distribution |
ബഡ്ജറ്റ് | US$8–8.5 million per episode |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് |
|
ഒറിജിനൽ റിലീസ് | സെപ്റ്റംബർ 24, 2017 | – present
കാലചരിത്രം | |
മുൻഗാമി | Star Trek: Enterprise |
അനുബന്ധ പരിപാടികൾ | Star Trek TV series |
External links | |
Star Trek: Discovery - CBS.com |
ബ്രയാൻ ഫുള്ളർ, അലക്സ് കുർട്ട്സ്മാൻ എന്നിവർ ചേർന്ന് സിബിഎസ് ഓൾ ആക്സസ്സിനുള്ള വേണ്ടി സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് സ്റ്റാർ ട്രെക്ക്: ഡിസ്കവറി. ഈ സേവനത്തിന് പ്രത്യേകമായി വികസിപ്പിച്ച ആദ്യത്തെ പരമ്പരയാണ് ഇത്. 2005 ൽ സ്റ്റാർ ട്രെക്ക് എന്റർപ്രൈസ് പരമ്പര പര്യവസാനിച്ച ശേഷം നിർമിച്ച ആദ്യ പരമ്പരയാണ് ഇത്. യഥാർത്ഥ സ്റ്റാർ ട്രെക്ക് പരമ്പരയുടെ സംഭവങ്ങളുടെ ഒരു ദശാബ്ദത്തിനു മുമ്പും, അതുപോലെതന്നെ, ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർ ട്രെക്ക് ചലച്ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സമയക്രമത്തിലുമാണ് ഇതിന്റെ കഥ നടക്കുന്നത്. ഫെഡറേഷൻ - ക്ലിംഗോൺ യുദ്ധം യു.എസ്.എസ് ഡിസ്കവറിയുടെ ജീവനക്കാരുടെ കാഴ്ചപാടിൽ നിന്ന് വിവരിക്കുകയാണ് ഈ പരമ്പരയിലൂടെ. ഗ്രെച്ചെൻ ജെ. ബെർഗ്, ആരോൺ ഹാർബേർട്ട്സ് എന്നിവർ ഈ പരമ്പരയിൽ മുഖ്യ നിർമാതാക്കൾ ആയി പ്രവർത്തിക്കുന്നു.
ശാസ്ത്ര വിദഗ്ദ്ധൻ മൈക്കിൾ ബേൺഹാമിന്റെ വേഷത്തിൽ സൊണേക്വ മാർട്ടിൻ-ഗ്രീൻ അഭിനയിക്കുന്നു. ഡഗ് ജോൺസ്, ഷസദ് ലത്തീഫ്, ആന്റണി റാപ്പ്, മേരി വൈസ്മാൻ, ജേസൺ ഐസക്ക് എന്നിവരും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. 2015 നവംബറിൽ ഈ പരമ്പര പ്രഖ്യാപിക്കപ്പെട്ടു. സിബിഎസ് ആവശ്യപെട്ടത് പ്രകാരം ഫുള്ളർ ഈ പരമ്പരയുടെ നിർമാതാവായി. എന്നാൽ സിബിഎസുമായി കൂടുതൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷവും മറ്റു ചുമതലകൾ ഉള്ളതിനാലും അദ്ദേഹം 2016 ഒക്ടോബറിൽ പരമ്പരയിൽ നിന്ന് പിന്മാറി. തുടർന്ൻ ബെർഗ്, ഹാർബേർട്ട്സ് എന്നിവർ പുതിയ നിർമാതാക്കൾ ആയി എത്തി.
സെപ്തംബർ 19, 2017 നു സി.ബി.എസ്, സിബിഎസ് ഓൾ ആക്സസ് എന്നിവയിൽ സ്റ്റാർ ട്രെക്ക്: ഡിസ്കവറി ആദ്യമായി അവതരിപ്പിച്ചു. 15 എപിസോഡ് വരുന്ന പരമ്പരയിൽ ബാക്കി ഭാഗങ്ങൾ സിബിഎസ് ഓൾ ആക്സസിൽ ആഴ്ച അടിസ്ഥാനത്തിൽ സ്ട്രീം ചെയ്തു. പരമ്പരയുടെ റിലീസ്, ആക്സസിന്റെ വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് നേടിക്കൊടുത്തു. മികച്ച നിരൂപണം ലഭിച്ച പരമ്പരയിൽ സൊണേക്വ മാർട്ടിൻ-ഗ്രീനിന്റെ പ്രകടനം പ്രത്യേകം ഉയർത്തികാട്ടി. സിബിഎസ് സ്റ്റുഡിയോ ഇന്റർനാഷണൽ കാനഡയിൽ ബെൽ മീഡിയക്കും മറ്റ് 188 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിനും ഈ പരമ്പരയുടെ സംപ്രേഷണ അനുമതി നൽകി. 2017 ഒക്റ്റോബറിൽ പരമ്പരയുടെ രണ്ടാമത്തെ സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- സൊണേക്വ മാർട്ടിൻ-ഗ്രീൻ - മൈക്കിൾ ബേൺഹാം
- ഡഗ് ജോൺസ് - സറു
- ഷസദ് ലത്തീഫ് - വോക്ക് / ആഷ് ടൈലർ
- ആന്റണി റാപ്പ് - പോൾ സ്റ്റാമെറ്റ്സ്
- മേരി വൈസ്മാൻ - സിൽവിയാ ടില്ലി
- ജേസൺ ഐസക്ക്സ് - ഗബ്രിയൽ ലോർക്ക
എപ്പിസോഡുകൾ
[തിരുത്തുക]No. | Title | Directed by | Written by | Original release date |
---|---|---|---|---|
1 | "ദ വൾക്കൻ ഹലോ" | ഡേവിഡ് സെമെൽ | കഥ: ബ്രയാൻ ഫുല്ലർ & അലക്സ് കുർട്ട്സ്മാൻ | സെപ്റ്റംബർ 24, 2017 |
2 | "ബാറ്റിൽ അറ്റ് ദ ബൈനറി സ്റ്റാർസ്" | ആഡം കെയ്ൻ | കഥ: ബ്രയാൻ ഫുള്ളർ ടെലി പ്ലേ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് | സെപ്റ്റംബർ 24, 2017 |
3 | "കോൺടെക്സ്റ്റ് ഈസ് ഫോർ കിങ്‌സ്" | അകിവ ഗോൾഡ്‌സ്മാൻ | കഥ: ബ്രയാൻ ഫുള്ളർ & ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് ടെലി പ്ലേ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് & ക്രെയ്ഗ് സ്വീനി | ഒക്ടോബർ 1, 2017 |
4 | "ദ ബുച്ചേർസ് നൈഫ് കെയർസ് നോട്ട് ഫോർ ദ ലാംബ്‌സ് ക്രൈ" | ഒലാറ്റുണ്ടെ ഒസുൻസാൻമി | ജെസ്സി അലക്സാണ്ടർ & ആരോൺ എലി കോലൈറ്റ് | ഒക്ടോബർ 8, 2017 |
5 | "ചൂസ് യുവർ പെയ്ൻ" | ലീ റോസ് | കഥ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് & കെമ്പ് പവർസ് ടെലി പ്ലേ: കെമ്പ് പവർസ് | ഒക്ടോബർ 15, 2017 |
6 | "ലെതെ" | ഡഗ്ലസ് ആർനിയോകോസ്കി | ജോ മെനോസ്കി & ടെഡ് സള്ളിവൻ | ഒക്ടോബർ 22, 2017 |
7 | "മാജിക് ടു മേക്ക് ദ സേനസ്റ്റ് മാൻ ഗോ മാഡ്" | ഡേവിഡ് എം. ബാരറ്റ് | ആരോൺ എലി കോളൈറ്റ് & ജെസ്സി അലക്സാണ്ടർ | ഒക്ടോബർ 29, 2017 |
8 | "സി വിസ് പാസെം, പാരാ ബെല്ലം" | ജോൺ എസ്. സ്കോട്ട് | കിർസ്റ്റൺ ബെയർ | നവംബർ 5, 2017 |
9 | "ഇൻ ടു ദ ഫോറെസ്റ്റ് ഐ ഗോ" | ക്രിസ് ബൈർൺ | ബോ യെൻ കിം & എറിക ലിപ്പോൾഡ് | നവംബർ 12, 2017 |
10 | "ഡെസ്പൈറ്റ് യുവർസെൽഫ്" | ജോനാഥൻ ഫ്രേക്ക്സ് | ഷോൺ കോക്രാൻ | ജനുവരി 7, 2018 |
11 | "ദ വൂൾഫ് ഇൻസെഡ്" | ടിജെ സ്കോട്ട് | ലിസ റാൻഡോൾഫ് | ജനുവരി 14, 2018 |
12 | "വോൾട്ടിങ് അമ്പീഷൻ" | ഹാനെൽ എം. കുൾപ്പെപ്പർ | ജോർദാൻ നാർഡിനോ | ജനുവരി 21, 2018 |
13 | "വാട്ട്‌സ് പാസ്റ്റ് ഈസ് പ്രോലോഗ്" | ഒലാറ്റുണ്ടെ ഒസുൻസാൻമി | ടെഡ് സള്ളിവൻ | ജനുവരി 28, 2018 |
14 | "ദ വാർ വിത്തൗട്ട്, ദ വാർ വിത്തിൻ" | ഡേവിഡ് സോളമൻ | ലിസ റാൻഡോൾഫ് | ഫെബ്രുവരി 4, 2018 |
15 | "വിൽ യു ടേക്ക് മൈ ഹാൻഡ്?" | അകിവ ഗോൾഡ്‌സ്മാൻ | കഥ: അകിവ ഗോൾഡ്‌സ്മാൻ & ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് ടെലി പ്ലേ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് | ഫെബ്രുവരി 11, 2018 |
അംഗീകാരങ്ങൾ
[തിരുത്തുക]Year | Award | Category | Recipient | Result | Ref. |
---|---|---|---|---|---|
2018 | Costume Designers Guild Awards | Excellence in Sci-Fi / Fantasy Television | Gersha Phillips | നാമനിർദ്ദേശം | [1] |
Visual Effects Society Awards | Outstanding Visual Effects in a Photoreal Episode | Jason Michael Zimmerman, Aleksandra Kochoska, Ante Dekovic and Mahmoud Rahnama for "The Vulcan Hello" | നാമനിർദ്ദേശം | [2] | |
Outstanding Compositing in a Photoreal Episode | Phil Prates, Rex Alerta, John Dinh and Karen Cheng | നാമനിർദ്ദേശം | |||
Empire Awards | Best TV Actor | Jason Isaacs | Pending | [3] | |
GLAAD Media Awards | Outstanding Drama Series | Star Trek: Discovery | Pending | [4] |
അവലംബം
[തിരുത്തുക]- ↑ Medina, Marcy (January 10, 2018). "2018 Costume Designers Guild Award nominees include 'Phantom Thread,' 'Lady Bird' and 'Wonder Woman'". Los Angeles Times. Archived from the original on January 14, 2018. Retrieved January 14, 2018.
- ↑ Tapley, Kristopher (January 16, 2018). "'Blade Runner 2049,' 'Game of Thrones' Lead Visual Effects Society Nominations". Variety.com. Retrieved January 16, 2018.
- ↑ Travis, Ben (January 18, 2018). "Star Wars The Last Jedi and Thor Ragnarok Lead Empire Awards 2018 Nominations". EmpireOnline.com. Retrieved January 18, 2018.
- ↑ Ramos, Dina-Ray (January 19, 2018). "GLAAD Media Awards Nominees: 'Call Me By Your Name', 'Lady Bird', 'This Is Us' Among Those Recognized". Deadline.com. Retrieved January 20, 2018.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- [http:// ഔദ്യോഗിക വെബ്സൈറ്റ്]
- സ്റ്റാർ ട്രെക്ക്: ഡിസ്കവറി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ