ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
- ഈ ലേഖനം ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. നോവലിസ്റ്റ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ഹഫ്സ (നോവലിസ്റ്റ്) എന്ന താൾ കാണുക.
ഹഫ്സ ബിൻത് ഉമർ (അറബി: حفصة بنت عمر) മുഹമ്മദ് നബിയുടെ 12 ഭാര്യമാരിൽ ഒരാളും ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന ഉമർ ഇബ്‌ൻ ഖത്വാബിന്റെ മകളും ആയിരുന്നു. നബിയുടെ ഭാര്യമാരെ മുസ്ലീങ്ങൾ ആദരസൂചകമായി "ഉമ്മുൽ മുഅ്മിനീൻ" (വിശ്വാസികളുടെ ഉമ്മ) എന്നാണ് വിളിക്കാറുള്ളത്.
ജനനം
[തിരുത്തുക]നബിക്ക് പ്രവാചകത്വം ലഭിച്ച അഞ്ചാം വർഷം മക്കയിലായിരുന്നു ജനനം. ആദ്യം ഹഫ്സയെ വിവാഹം ചെയ്തിരുന്നത് ഖുനൈസ് ഇബ്ൻ ഹുദൈഫ എന്ന ഒരു സഹാബിയായിരുന്നു. ബദ്ർ, ഉഹ്ദ് യുദ്ധങ്ങളിൽ പങ്കെടുത്തിരുന്ന ഒരു ധീരയോദ്ധാവായിരുന്ന അദ്ദേഹത്തിന് ഉഹ്ദ് യുദ്ധത്തിൽ മുറിവേൽക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിന് ഹേതുവാകുകയും ചെയ്തു. അങ്ങനെ വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ തന്റെ സുഹൃത്തുക്കളായ അബൂബക്കറിനോടും ഉസ്മാനോടും ആവശ്യപ്പെട്ടെങ്കിലും അവർ നിരസിക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് നബിയോട് പരാതിപ്പെട്ട ഉമറിനോട് നബി പറഞ്ഞത് "ഹഫ്സക്ക് ഉസ്മാനേക്കാളും ഉസ്മാന് ഹഫ്സയേക്കാളും നല്ല ഇണയെ ലഭിച്ചേക്കാം" എന്നാണ്. പിന്നീട് മുഹമ്മദ് നബി ഹഫ്സയെ വിവാഹം ചെയ്തു.
അഭ്യസ്ത വിദ്യ
[തിരുത്തുക]ഇസ്ലാമിന്റെ ആദ്യ കാലത്ത് തന്നെ ശിഫാ അദവിയ്യയിൽ നിന്ന് സാക്ഷരത നേടിയ ഇവർ ഖുർ ആൻ ഹൃദ്ദിസ്ഥമാക്കുകയും അതിന്റെ ലിഖിതവൽക്കരണത്തിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഖുർ ആന്റെ ആദ്യ പ്രതി സൂക്ഷിച്ചുവെച്ചിരുന്നതും ഇവർ തന്നെയായിരുന്നു. ഖലീഫ ഉസ്മാന്റെ കാലത്ത് ഖുർആൻ ക്രോഡീകരിക്കുമ്പോൾ ഹഫ്സയുടെ കൈവശം ഉണ്ടായിരുന്ന പകർപ്പും ഉപയോഗപ്പെടുത്തിയിരുന്നു.
ഹദീസ് പണ്ഡിത
[തിരുത്തുക]അറുപതോളം ഹദീസുകൾ നിവേദനം നടത്തിയ ഹഫ്സ, ആയിശയുടെ ഉറ്റ തോഴി കൂടിയായിരുന്നു.
മരണം
[തിരുത്തുക]അറുപതാം വയസ്സിൽ മരണപ്പെട്ടു.
സ്രോതസ്സുകൾ
[തിരുത്തുക]- ഇസ്ലാം വിജ്ഞാനകോശം (കലിമ) പേ. 870—Kaderka 06:31, 16 ജൂൺ 2012 (UTC)
- http://www.witness-pioneer.org/vil/Articles/companion/05_umar_bin_al_khattab.htm