ആഖ്യാതം
ഭാഷാശാസ്ത്രം |
---|
Theoretical linguistics |
Descriptive linguistics |
Applied and experimental linguistics |
ബന്ധമുള്ള ലേഖനങ്ങൾ |
Linguistics portal |
ഭാഷണസന്ദർഭത്തിലെ സാമാന്യവിഷയമാണു ആഖ്യ (Subject), ഈ സാമാന്യവിഷയത്തെ ക്കുറിച്ചുള്ള വിശേഷണ പ്രസ്ഥാവനയാണു ആഖ്യാതം (Predicate)
കേരള പാണിനി നിർവചിക്കുന്ന പ്രകാരം
അനേകങ്ങളും നാനാജാതികളും ആയ പദങ്ങൾകൊണ്ടു നിർമ്മിതമായ ഒരു വാക്യത്തെ നാം അഴിച്ചു നോക്കിയാൽ സർവസാധാരണമായിട്ടു രണ്ടു ഭാഗങ്ങൾ കാണും:
- നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ ആ വസ്തു ( അങ്ങനെ ഒരു വസ്തു ഉണ്ടോ ഇല്ലയോ എന്നു നോക്കാതെ അത് സിദ്ധം തന്നെ എന്നു സ്വീകരിച്ചുകൊണ്ടു അതിൻറെ ഉപവിചാരണ ചെയ്യുന്നതിലാണ് വക്താവിൻറെ ഉദ്ദേശ്യം നിലകൊള്ളുന്നത്).
- ആ വസ്തുവിനെപ്പറ്റി നാം എന്തു സംഗതി സംസാരിക്കുന്നുവോ. ആ സംഗതിയാണ് വക്താവിന് വാക്യപ്രയോഗദ്വാരാ സാധിക്കേണ്ടത്. വക്താവ് ഇതുകൊണ്ട്, വാസ്തവത്തിൽ ശ്രോതാവിന് അജ്ഞാതപൂർവമോ അവ്വണ്ണം (ശ്രോതാവിൻറെ അറിവിലില്ലാത്തത്) എന്നു കൽപ്പിക്കപ്പെടുന്നതോ ആയ ഒരു സംഗതിയുടെ സംബന്ധം ആ വസ്തുവിൽ കുറിക്കുന്നു.
ഇങ്ങനെ ഉണ്ടാകുന്ന രണ്ടു ഭാഗങ്ങളിൽ ആദ്യത്തേത് ആഖ്യ എന്നും, രണ്ടാമത്തേത് ആഖ്യാതം എന്നും, ഇവയുടെ യോഗം വാക്യമെന്നും പറയപ്പെടുന്നു.
ഉദാ:
1) വിവാഹം കഴിഞ്ഞു നഗരത്തിലേക്കു മടങ്ങി വന്ന രാമൻ.
2) അച്ഛൻറെ നിയോഗത്താൽ വനവാസത്തിനു പോയി.
ഇവിടെ രാമനെപ്പറ്റിയാണു നാം സംസാരിക്കുന്നത്; അങ്ങനെ ഒരാൾ ഉണ്ടെന്നു സിദ്ധവൽക്കരിച്ചിട്ട് -വനവാസത്തിനു പോയി- എന്നുള്ള അയാൾ ചെയ്ത പ്രവർത്തിയെ കുറിക്കുന്നതിന് ഈ വാക്യം പ്രയോഗിക്കുന്നു. ഈ സംഗതി ശ്രോതാവിൻറെ അറിവിലില്ലാത്ത കാര്യമാണ് എന്ന് ചിന്തിച്ചുകൊണ്ട് വക്താവ് അതിനെ രാമകൃതമായിട്ടു വിധിക്കുന്നു. അതിനാൽ 1 എന്ന അടയാളമിട്ട ഭാഗം ആഖ്യയും 2 എന്ന അടയാളമിട്ട ഭാഗം ആഖ്യാതവും ആകുന്നു.
ഇവ കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- കേരളപാണിനീയം