എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ
എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ | |
---|---|
ജനനം | എലിസബത്ത് സ്കൈലർ ഓഗസ്റ്റ് 9, 1757 |
മരണം | നവംബർ 9, 1854 വാഷിങ്ടൺ ഡി.സി., യു.എസ്. | (പ്രായം 97)
മറ്റ് പേരുകൾ | എലീസ, ബെറ്റ്സി |
ജീവിതപങ്കാളി(കൾ) | Alexander Hamilton |
കുട്ടികൾ | Philip, Angelica, Alexander, Jr., James, John, William, Eliza, and Philip |
മാതാപിതാക്ക(ൾ) | Philip Schuyler Catherine Van Rensselaer Schuyler |
ബന്ധുക്കൾ |
|
കുടുംബം | Schuyler |
ന്യൂയോർക്ക് നഗരത്തിലെ ആദ്യ സ്വകാര്യ അനാഥാലയം നിർമ്മിച്ചവരിലൊരാളായിരുന്നു എലിസബത്ത് ഹാമിൽട്ടൺ (സ്കൈലർ /ˈskaɪlər/; ജീവിതകാലം : ആഗസ്റ്റ് 9, 1757 – നവംബർ 9, 1854). ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിലൊരാളായ അലക്സാണ്ടർ ഹാമിൽട്ടൻറെ പത്നിയായിരുന്നു അവർ. അവർ “എലിസ”, “ബെറ്റ്സി” എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.
കുടുംബവും കുട്ടിക്കാലവും
[തിരുത്തുക]ന്യൂയോർക്കിലെ ആൽബനിയിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ജനറലായ ഫിലിപ്പ് സ്കൈയ്‍ലറുടെയും കാതറീൻ വാൻ റെൻസ്സെലയെറുടെയും രണ്ടാമത്തെ മകളായി എലിസബത്ത് ജനിച്ചു. വാൻ റെൻസ്സെലയെർ കുടുംബം ന്യൂയോർക്ക് സംസ്ഥാനത്തെ ധനാഢ്യരും രാഷ്ട്രീയ സ്വാധീനവുമുള്ള കുടുംബമായിരുന്നു. ആകെ 14 സഹോദരീ സഹോദൻമാരാണുണ്ടായിരുന്നതിൽ ആഞ്ചലിക്ക സ്കൈയ്‍ലർ ചർച്ച്, മാർഗ്ഗരിറ്റ “പെഗ്ഗി” സ്കൈയ്‍ലർ വാൻ റെനെസ്സെലയെർ എന്നിവരുൾപ്പെടെ ഏഴു സഹോദരങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരുന്നു.