Jump to content

കുന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുന്നി (Jequirity), Abrus precatorius
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
A. precatorius
Binomial name
Abrus precatorius
L., 1753
കുന്നി, (Abrus precatorius from Koehler's Medicinal-Plants)

ഉയരത്തിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ്‌. ഇവയ്ക്ക് വിഷാംശവുമുണ്ട്. വിത്തിനും വേരിനും ഇലകൾക്കും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ചു് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്ന് തരമുണ്ട്. വേരിനും ഇലയ്ക്കും മധുരരസവുമുണ്ട്.

കുന്നിമണി

[തിരുത്തുക]

കുന്നിച്ചെടിയുടെ വിത്തിനെ കുന്നിമണി എന്ന് വിളിക്കുന്നു. ചുവപ്പിൽ കറുത്ത പൊട്ടോടുകൂടിയോ വെളുപ്പിൽ കറുത്ത പൊട്ടോടു കൂടിയോ അര സെന്റീമീറ്ററോളം വ്യാസമുള്ള വിത്തുകൾ ഉരുണ്ടിട്ടാണ്. കുന്നിമണിയിൽ അബ്രിൻ(abrin) എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു. ചിലയിനം മുട്ടു വാദ്യങ്ങൾ ഉണ്ടാക്കാനും ഗുടികകളായും ഇവ ഉപയോഗിക്കറുണ്ട്.

കുന്നിമണി

ശുദ്ധി

[തിരുത്തുക]

കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. അബ്രിൻ, ഗ്ലൊബുലിൻ, ആൽബുമോസ് എന്നിവയാണ് ഇതിലെ വിഷത്തിനു കാരണം. കുന്നിക്കുരു ഒരു മണിക്കൂർ പശുവിൻ പാലിലിട്ടു വച്ച് തോടുകളഞ്ഞശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ ശുദ്ധിയാകം. മൂന്നു മണിക്കൂർ നേരം കാടി വെള്ളത്തിൽ പുഴുങ്ങിയാലും മതി.[1]

ഔഷധഗുണം

[തിരുത്തുക]

പനി, ചർമ്മരോഗങ്ങൾ, നീരു് എന്നിവയ്ക്ക് മരുന്നാണ്.[1]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം, ഗുരു, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേര്, ഇല, വിത്ത്[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുന്നി&oldid=3773056" എന്ന താളിൽനിന്ന് ശേഖരിച്ചത്