Jump to content

ജലച്ചായം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലച്ചായം
സംവിധാനംസതീഷ് കളത്തിൽ
നിർമ്മാണംസതീഷ് കളത്തിൽ
കഥസുജിത് ആലുങ്ങൽ
തിരക്കഥസുജിത് ആലുങ്ങൽ
അഭിനേതാക്കൾബാബുരാജ് പുത്തൂർ
ഡോ. ബി.ജയകൃഷ്ണൻ
കൃപ
പ്രസന്ന ബാലൻ
ബേബി ലക്ഷ്മി
ബേബി നിമിഷ
മാസ്റ്റർ നവീൻകൃഷ്ണ
പ്രൊഫ.കെ.ബി.ഉണ്ണിത്താൻ
സംഗീതംഉണ്ണികുമാർ
ഛായാഗ്രഹണംപ്രമോദ് വടകര
ചിത്രസംയോജനംരാജേഷ് മാങ്ങാനം
വിതരണംദി പീപ്പിൾസ് ഫിലിംസ്
റിലീസിങ് തീയതി
  • ജൂൺ 6, 2010 (2010-06-06)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം90 മിനിട്ടുകൾ

ഒരു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച്‌ സതീഷ് കളത്തിൽ നിർമ്മാണവും സംവിധാനവും ചെയ്തത ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതും ആയ ഡിജിറ്റൽ ഫോർമാറ്റിലുള്ള മുഴുനീള കഥാഖ്യാന ചലച്ചിത്രമാണ് ജലച്ചായം.[1][2][3][4] വിക്കിമീഡിയയിലൂടെ ആദ്യമായി ഇന്റർനെറ്റ് റിലീസ് നടത്തിയ സിനിമയാണ് ജലച്ചായം. 2024 ഒക്ടോബർ 2 നാണ് വിക്കിമീഡിയയിൽ സ്ട്രീമിംഗ് നടത്തിയത്. നോക്കിയ എൻ 95 ഫോണിലാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ജലച്ചായം സിനിമയുടെ ചിത്രീകരണം നടത്തിയത്. 2010ൽ മലയാള ഭാഷയിൽ പുറത്തിറങ്ങിയ ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സുജിത് ആലുങ്ങൽ ആണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രാവിഷ്ക്കാരമായ വീണാവാദനം എന്ന ചിത്രകലയെ കുറിച്ചുള്ള മലയാളം ഡോക്യുമെന്ററിയിലെ ചിത്രകാരനായ അഭിനേതാവാണ് സുജിത്.[5][6][7][8].

Sujith Aalungal, Scriptwriter of Jalachhayam and Sathish Kalathil are discussing about the script of the film.
Jalachhayam cinema

കഥാസംഗ്രഹം

[തിരുത്തുക]

സദാനന്ദൻ എന്ന ഒരു ഗ്രാമീണ ചിത്രകാരനെ നഗരത്തിലെ മോഹൻ എന്ന ഒരു ചിത്രകലാ അദ്ധ്യാപകൻ ചിത്രകലയുടെ ആധുനിക സങ്കേതങ്ങൾ പഠിപ്പിക്കുകയും അയാളെ ഉപയോഗിച്ച് നല്ല ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്യുന്നു. ആ സൃഷ്ടികളെ വില കൊടുത്ത് വാങ്ങുന്ന മോഹൻ പക്ഷെ, അവയെല്ലാം സ്വന്തം പേരിലാണ് പുറംലോകത്തെത്തിക്കുന്നത്. മോഹന്റെ ഈ ചതി സദാനന്ദൻ തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന സംഭവവികാസമാണ് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
താരം വേഷം
ബാബുരാജ് പുത്തൂർ സദാനന്ദൻ
ഡോ ബി. ജയകൃഷ്ണൻ മോഹൻ
പ്രസന്ന ബാലൻ ഗീത, മോഹന്റെ ഭാര്യ
ബേബി നിമിഷ നിമിഷ, മോഹന്റെ മകൾ
ബേബി ലക്ഷ്മി ലക്ഷ്മി, സദാനന്ദന്റെ മകൾ[9]
മാസ്റ്റർ നവീൻകൃഷ്ണൻ കണ്ണൻ, സദാനന്ദന്റെ മകൻ

മലയാളത്തിലെ പ്രമുഖ നടിയും നർത്തകിയുമായ കൃപ[10] അതിഥി താരമായെത്തുന്ന ഈ സിനിമയിൽ കവി മുല്ലനേഴി, നാടകകൃത്ത്‌ രവി കേച്ചേരി, സിനിമ-സീരിയൽ നടി രമാദേവി, നാടക നടൻ ചിത്രമോഹൻ, പ്രൊഫ കെ.ബി. ഉണ്ണിത്താൻ, എൻ.പി.കെ. കൃഷ്ണൻ, ദാസ്‌ അഞ്ചേരി, റുക്കിയ കേച്ചേരി തുടങ്ങിയവരും അഭിനയിക്കുന്നു.

ജലച്ചായം പൂർത്തിയായത് സംവിധായകൻ സതീഷ് കളത്തിൽ അനൗൻസ് ചെയ്യുന്നു.

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർവഹിച്ചത്
നിർമ്മാണം, സംവിധാനം സതീഷ് കളത്തിൽ
കഥ, തിരക്കഥ, സംഭാഷണം സുജിത്‌ ആലുങ്ങൽ
ഛായാഗ്രഹണം പ്രമോദ്‌ വടകര
എഡിറ്റിംഗ് രാജേഷ്‌ മാങ്ങാനം
സംഗീതം ഉണ്ണികുമാർ
ഗാനരചന സിദ്ധാർത്ഥൻ പുറനാട്ടുകര
പാടിയത് ബാബുരാജ്‌ പുത്തൂർ
കല സൂര്യ സതീഷ് കളത്തിൽ
വസ്ത്രാലങ്കാരം അജീഷ്‌ എം. വിജയൻ
പശ്ചാത്തലസംഗീതം അഡ്വ.പി.കെ.സജീവൻ
ശബ്ദലേഖനം സുജേഷ്‌ ശങ്കർ
നിർമ്മാണ നിയന്ത്രണം, ചമയം സാജു പുലിക്കോട്ടിൽ
ചീഫ് അസ്സോ. ഡയറക്ടർ ഭാസി പാങ്ങിൽ
വിതരണം ദി പീപ്പിൾസ് ഫിലിംസ്

സംഗീതം

[തിരുത്തുക]

ചിത്രത്തിലെ ഏക ഗാനമായ 'അഗാധമാം ആഴി വിതുമ്പി...' എന്ന ഗാനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. സിദ്ധാർത്ഥൻ പുറനാട്ടുകര എഴുതിയ വരികൾക്ക് ഉണ്ണികുമാർ ഈണം നൽകി. ചിത്രത്തിലെ നായകൻ, ബാബുരാജ് പുത്തൂർ തന്നെയാണ് ഈ ഗാനം പാടിയത്[11][12][13].

ഗാനം മ്യൂസിക് ആലാപനം വരികൾ രാഗം ദൈർഘ്യം
അഗാധമാം ആഴി വിതുമ്പി ഉണ്ണികുമാർ ബാബുരാജ് പുത്തൂർ സിദ്ധാർത്ഥൻ പുറനാട്ടുകര മായാമാളവഗൗള 5.35 മിനിട്സ്

അവലംബം

[തിരുത്തുക]
  1. "Film shot with cell phone camera premiered". Retrieved 2010-06-07.
  2. "സെൽഫോണിൽ ചാലിച്ച 'ജലച്ചായം'". മാതൃഭൂമി-Archived link. Archived from the original on 2018-03-25. Retrieved 2018-11-11.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". kerala kaumudi. 2024-10-02.
  4. "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". thamasoma. 2024-10-02.
  5. "Jalchhayam:Mobile Movie". Archived from the original on 2018-03-27. Retrieved 2008-08-22.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "മൊബൈൽ ഫോണിൽ ഒന്നരമണിക്കൂർ സിനിമയുമായി സതീഷ് കളത്തിൽ". മാധ്യമം. മാർച്ച് 21, 2010. Retrieved മേയ് 14, 2010.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Jalchhayam:Mobile Story". Archived from the original on 2019-06-03. Retrieved 2019-06-03.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "'ജലച്ചായം' മൊബെയിൽ ഫോൺ ഡിജിറ്റൽ സിനിമ പൂർത്തിയായി". ജന്മഭൂമി. മേയ് 11, 2010. Archived from the original on 2019-12-20. Retrieved മേയ് 14, 2010.
  9. "ബാല നടി ലക്ഷ്മി വിവാഹിതയായി". കേരളകൗമുദി. ഏപ്രിൽ 26, 2021. Archived from the original on 2021-12-10. Retrieved ഏപ്രിൽ 26, 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  10. "സിനിമ സീരിയല് താരം കൃപ വിവാഹിതയാവുന്നു". ഫിലിം ബീറ്റ്. ജനുവരി 16, 2012. Retrieved ജനുവരി 16, 2012.
  11. "Agaathamaam Aazhi Vithumbi". Malayalachalachithram.
  12. "അഗാധമാം ആഴിവിതുമ്പി". M3db.
  13. "Agaathamaam Aazhi Vithumbi". Malayalasangeetham.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]