വഴയില
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പട്ടണമാണ് വഴയില. ആദ്യകാലങ്ങളിൽ ഇവിടുത്തെ ജനങ്ങളുടെ പ്രധാനകൃഷി വാഴയായിരുന്നു. അതിൽനിന്നാണ് വഴയില എന്ന പേര് ലഭിച്ചത്. നെടുമങ്ങാട്, വട്ടപ്പാറ,വേറ്റിക്കോണം, മുല്ലശ്ശേരി, കരകുളം എന്നീസ്ഥലങ്ങളിലേക്കുള്ള പ്രധാനപാതയാണിത്. സെന്റ് ജൂഡ്ചർച്ച് വഴയിലയുടെ പ്രവേശനകവാടമായി അറിയപ്പെടുന്നു. വഴയില പള്ളി, വഴയില പാലം എന്നീ പ്രദേശങ്ങളാണ് വഴയിലയിൽ ഉൾപ്പെടുന്നത്.