Jump to content

ആസ്റ്റെരേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asterales എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്റ്റെരേൽസ്
സൂര്യകാന്തി, Helianthus annuus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Asterales
Families

ദ്വിബീജപത്രി സപുഷ്പികളിലെ ഒരു നിരയാണ് ആസ്റ്റെരേൽസ് (Asterales). ഈ നിരയിലെ ഏറ്റവും വലിയ സസ്യകുടുംബമായ ആസ്റ്ററേസീ ഉൾപ്പെടെ 11 കുടുംബങ്ങളാണ് ഈ നിരയിലുള്ളത്. ലോകത്ത് എല്ലാവിധ പ്രദേശങ്ങളിലും കണ്ടുവരുന്ന ഇവയിൽ മിക്കവയും കുറ്റിച്ചെടികളാണ്. ഇവയെല്ലാം ഒരു പൊതു പൂർവ്വികനിൽ നിന്നും പരിണാമം പ്രാപിച്ചതാണെന്ന് കരുതുന്നു.

കുടുംബങ്ങൾ

[തിരുത്തുക]

11 കുടുംബങ്ങൾ ഉൾപ്പെടുന്ന ഇവയിൽ 25000 -ത്തോളം അംഗങ്ങൾ ആസ്റ്ററേസീ കുടുംബത്തിലും 2000 -ത്തോളം അംഗങ്ങൾ കമ്പാനുലേസീ കുടുംബത്തിലുമാണ് ഉള്ളത്. ബാക്കി ഒൻപതുകുടുംബങ്ങളിലും കൂടി 500 -ൽത്താഴെ അംഗങ്ങളേ ഉള്ളൂ. വലിയ രണ്ടു കുടുംബങ്ങളിലെ അംഗങ്ങളെ ലോകത്തെങ്ങും, പ്രത്യേകിച്ച് ഉത്തര അർദ്ധഗോളത്തിൽ കാണുമ്പോൾ ബാക്കിയുള്ള ചെറു കുടുംബങ്ങളിലെ അംഗങ്ങൾ പ്രധാനമായും ആസ്ത്രേലിയയിലും ചുറ്റുവട്ടങ്ങളിലും ചിലപ്പോൾ [[South America|തെക്കേ അമേരിക്ക]യിലും കാണുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]