Jump to content

വേലിയേറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേലിയേറ്റവും വേലിയിറക്കവും കൊച്ചിയിൽ വല്ലാർപാടത്തിനടുത്തുള്ള ദൃശ്യം
വേലിയേറ്റത്തിന്റെ ദൃശ്യം

ചന്ദ്രന്റേയും സൂര്യന്റേയും ഗുരുത്വാകർഷണഫലമായി ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങൾ അമാവാസി, പൗർണ്ണമി ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.

രണ്ട് വേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ സ്പ്രിങ് റ്റൈഡ് എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ നീപ് റ്റൈഡ് എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങൾ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ചുവപ്പു വേലിയേറ്റം. തത്ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. കടൽക്കറ എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആൽഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.

കാരണങ്ങൾ

[തിരുത്തുക]
  1. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണം.
  2. ഭൂമിയോട് ആപേക്ഷികമായി
  3. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിൽ അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ.
  4. ഭൂതലത്തിൽ ജലത്തിന്റെ അസന്തുലിതമായ വിതരണം.
  5. സമുദ്രങ്ങളുടെ അവ്യസ്ഥാപിതമായ കിടപ്പ്.
  • സാധാരണ ദിവസേന രണ്ട് വേലിയേറ്റങ്ങളാണുണ്ടാകുന്നത്. എന്നാൽ ദിവസം നാലുവേലിയേറ്റങ്ങളുണ്ടാവുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊരുദാഹരണം ഇം‌ഗ്ലണ്ടിലെ സൗത്താം‌പ്റ്റൺ ആണ്.
  • വേലിയേറ്റതിരമാലകളീൽ നിന്നും വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് ഫ്രാൻസിലെ ലാ റാൻസെ, ഭാരതത്തിലെ കാംബേ ഉൾക്കടൽ, കച്ച് എന്നിവ.
  • ഭാരതത്തിലെ പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ കാണ്ട്‌ല.
  • ലോകത്തിൽ ഏറ്റവും കൂടുതൽ വേലിയേറ്റമനുഭവപ്പേടുന്നത് കാനഡയിലെ ഫണ്ടി ഉൾക്കടലിലാണ്.

വാവുവേലി

[തിരുത്തുക]

കറുത്തവാവ്,വെളുത്തവാവ് ദിവസങ്ങളിൽ ചന്ദ്രൻ,ഭൂമി,സൂര്യൻ എന്നിവ ഒരേ നേർ രേഖയിൽ വരുന്നതുമൂലം ഭൂമിയിൽ ചന്ദ്രനും സൂര്യനും ശക്തമായി ആകർഷിക്കുന്നുഇതിന്റെ ഫലമായി ശക്തമായ വേലിയേറ്റങ്ങൾ ഈ ദിവസങ്ങളിലുണ്ടാകുന്നു.ഇത്തരം ശക്തമായ വേലികളെ വാവുവേലികൾ(Spring Tides) എന്നാണ് വിളിക്കുന്നത്‌.

സപ്തമിവേലി

[തിരുത്തുക]

സൂര്യനും ചന്ദ്രനും ഭൂമിയെ 90 ഡിഗ്രി കോൺ അകലത്തിൽ നിന്നും ആകർഷിക്കുന്ന ഘട്ടത്തിൽ ചന്ദ്രൻ ഭൂമിയെ ഒരു വശത്തേക്കും സൂര്യൻ മറുവശത്തേക്കും ആകർഷിക്കുന്നു.ഇതിന്റെ ഫലമായി വളരെ ശക്തി കുറഞ്ഞ വേലികൾ ഉണ്ടാകുന്നു.ഇവയെ സപ്തമിവേലികൾ എന്നാണ് പറയുന്നത്.

വേലിയേറ്റത്തിന്റെ ഗുണങ്ങൾ

[തിരുത്തുക]
  • ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് വലിയ കപ്പലുകളെ അടുപ്പിക്കാൻ സഹായിക്കുന്നു
  • കടൽത്തീരം ശുചിയാക്കുന്നതിൽ സഹായിക്കുന്നു
  • ഉപ്പളങ്ങളിൽ ജലം നിറയുന്നതിന് സഹായിക്കുന്നു
  • വേലികളുടെ ശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും

അവലംബം

[തിരുത്തുക]

1.കേരളസർക്കാർ ഒമ്പതാം തരം സാമൂഹ്യശാസ്ത്രം-II പാഠപുസ്തകം

ഈ പാഠ്യ ഭാഗത്തിൽ ഗുരുതരമായ തെറ്റ് സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രന്റെ ഗുരുത്വാകർഷണ ഫലം സൂര്യന്റേതിനെക്കാൾ കൂടുതലാണ്, അപകേന്ദ്ര ബലത്താലാണ് വേലിയേറ്റങ്ങൾ ഉണ്ടാകുന്നത് എന്നിങ്ങനെ ചില പരാമർശങ്ങൾ ഇതിൽ കാണുന്നു. ഇത്തരത്തിൽ ഗുരുതരമായ തെറ്റുകൾ എങ്ങനെ പാഠപുസ്തകങ്ങളിൽ കടന്നു കൂടുന്നു. ഇതിനെതിരേ ആരും പ്രതികരിച്ചതായി കാണുന്നില്ല.