എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് | |
10°05′44″N 76°19′13″E / 10.095440°N 76.320380°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഞാറക്കൽ |
ലോകസഭാ മണ്ഡലം | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 47878 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്താണ് എളങ്കുന്നപ്പുഴ. വൈപ്പിൻ ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിനോട് മുട്ടിയുരുമ്മി കിടക്കുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ. ഗ്രാമസ്വരാജ് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ് ഈ പഞ്ചായത്ത്.
ചരിത്രം
[തിരുത്തുക]1914 ൽ വില്ലേജ് നിയമം അനുസരിച്ച് ഓരോ താലൂക്കിലും ഓരോ പഞ്ചായത്തെന്ന രീതിയിൽ നിലവിൽ വന്ന അഞ്ച് പഞ്ചായത്തിൽ ഒന്നാണ് എളങ്കുന്നപ്പുഴ. എന്നിരിക്കിലും പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്നത് 1953 ലാണ്. കുടുംബി വിഭാഗക്കാർ ഒരു കൂട്ടമായി താമസിക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിലൊന്നാണ് ഇത്. മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗ്ഗമാക്കിയ ആളുകളാണ് പ്രധാനമായും വൈപ്പിൻ ഭാഗത്തെ കുടുംബി സമുദായക്കാർ. [1]
ഭൂപ്രകൃതി
[തിരുത്തുക]മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. പടിഞ്ഞാറ് അറബിക്കടൽ വടക്ക് ഞാറക്കൽ പഞ്ചായത്ത് കിഴക്ക് കൊച്ചി കോർപറേഷൻ.
വ്യവസായം
[തിരുത്തുക]വൈപ്പിൻ ദ്വീപിന്റെ മുഖഛായതന്നെ മാറ്റാനായി പോകുന്ന പ്രകൃതി വാതക പ്രൊജക്ട് എളങ്കുന്നപ്പുഴയിലാണ് നിർമ്മാണം നടക്കുന്നത്. കൂടാതെ കാർഷിക സർവകലാശാലയുടെ കീഴിൽ നടത്തപ്പെടുന്ന ഒരു ഗവേഷണ സ്ഥാപനവും ഇവിടെയുണ്ട്.
ജീവിതോപാധി
[തിരുത്തുക]മത്സ്യബന്ധനം തന്നെയാണ് പ്രധാന വരുമാന മാർഗം. നേരത്തേ ചിലയിടങ്ങളിൽ നെൽകൃഷി ചെയ്തുപോന്നിരുന്നു. വെള്ളത്തിന്റെ ദൗർലഭ്യത ഇതിനെ വളർച്ച നശിപ്പിച്ചുകളഞ്ഞു.
ആരാധനാലയങ്ങൾ
[തിരുത്തുക]- ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- ശ്രീ മല്ലികാർജുന ക്ഷേത്രം. കുടുംബി സമുദായക്കാരുടെ ക്ഷേത്രമാണിത്.
- നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]വാർഡുകൾ
[തിരുത്തുക]- കടപ്പൂറം വാർഡ്
- റോട്ടറി വില്ലേജ് വാർഡ്
- ജനകീയപാലം വാർഡ്
- എൽ പി സ്ക്കൂൾ വാർഡ്
- ടെമ്പിൾ റോഡ് വാർഡ്
- കർത്തേടം ചർച്ച് വാർഡ്
- കർത്തേടം സെൻട്രൽ വാർഡ്
- മാലിപ്പുറം സെൻട്രൽ വാർഡ്
- വൈദ്യുതി വാർഡ്
- സ്ക്കൂൾ മുറ്റം ഈസ്റ്റ് വാർഡ്
- സാന്താക്രൂസ് വാർഡ്
- കുരിശ്ശിങ്കൽ ചർച്ച് വാർഡ്
- മുരിക്കുംപാടം ജെട്ടി വാർഡ്
- മല്ലികാർജ്ജുന ടെമ്പിൾ വാർഡ്
- അഴീക്കൽ വാർഡ്
- യൂണിവേഴ്സിറ്റി വാർഡ്
- മസ്ജിദ് വാർഡ്
- ലൈറ്റ് ഹൌസ് വാർഡ്
- പുതുവൈപ്പ് ഈസ്റ്റ് വാർഡ്
- ലൈറ്റ് ഹൌസ് നോർത്ത് കടപ്പുറം വാർഡ്
- സ്ക്കൂൾമിറ്റം വെസ്റ്റ് വാർഡ്
- പഞ്ചായത്ത് വാർഡ്
- മാലിപ്പുറം ബീച്ച് വാർഡ്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | വൈപ്പിൻ |
വിസ്തീർണ്ണം | 11.52 |
വാർഡുകൾ | 22 |
ജനസംഖ്യ | 47878 |
പുരുഷൻമാർ | 23560 |
സ്ത്രീകൾ | 24318 |
അവലംബം
[തിരുത്തുക]- ↑ കുടുംബി സമുദായ വെബ്സൈറ്റ് കുടുംബി സമുദായ വിവരങ്ങൾ
- ↑ തദ്ദേശ സ്വയംഭരണ വെബ്സൈറ്റ് Archived 2010-09-21 at the Wayback Machine. എളങ്കുന്നപ്പുഴ പൊതുവിവരങ്ങൾ.