Jump to content

വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്

വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്
11°51′31″N 75°31′03″E / 11.8586152°N 75.5176163°E / 11.8586152; 75.5176163
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ധർമ്മടം
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സി പി അനിത
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 280.09ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 32254
ജനസാന്ദ്രത 1148/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്[1]. പടുവിലായി, പാതിരിയാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, ധർമ്മടം നിയമസഭാമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2].

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]

സി.പി.ഐ(എം)-ലെ എ.പി അനിത ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] വേങ്ങാട്‌ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്. [3] 1.പട്ടത്താരി 2.കല്ലായി 3.വേങ്ങാട് അങ്ങാടി 4.വേങ്ങാട് മെട്ട 5.വേങ്ങാട് തെരു 6.ഊർപ്പള്ളി 7.കൈതേരിപ്പൊയിൽ 8.വാളാങ്കിച്ചാൽ 9.പാതിരിയാട് 10.പാച്ചപ്പൊയിക 11.പറമ്പായി 12. കോളാലൂർ 13.മമ്പറം 14.പൊയനാട് 15.കീഴത്തൂർ ബാലവാടി 16.കീഴത്തൂർ വായനശാല 17.കുഴിയിൽ പീടിക 18.മൈലുള്ളി 19.കുന്നിരിക്ക 20.പടുവിലായി 21.തട്ടാരി

ഭൂമിശാസ്ത്രം

[തിരുത്തുക]

[2]

അതിരുകൾ

[തിരുത്തുക]

ഭൂപ്രകൃതി

[തിരുത്തുക]

ഈ പഞ്ചായത്ത് ഇടനാട്ടിൽ ഉൾപ്പെടുന്നു.

ജലപ്രകൃതി

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്ന അഞ്ചരക്കണ്ടി പുഴയും അതിലേക്ക് ഒഴുകുന്ന തോടുകളും കുളങ്ങളുമാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. മമ്പറം ഹയർസെക്കൻഡറി സ്കൂൾ
  2. കോട്ടയം രാജാസ്‌ ഹൈസ്കൂൾ,പാതിരിയാട്‌
  3. ഇ കെ നായനാർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ,വേങ്ങാട്‌

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
280.09 21 32254 15773 16481 1148 1045 89.39 93.98 85.07

ചരിത്രം

[തിരുത്തുക]

1953-ൽ നിലവിൽ വന്ന പാതിരിയാട് , 1954-ൽ നിലവിൽ വന്ന പടുവിലായി എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി 1961-ലാണ്‌ വേങ്ങാട്‌ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത്. അഞ്ചരക്കണ്ടി പുഴയുടെ ഓരം ചേർന്നു നിൽക്കുന്ന ഈ പ്രദേശം ഒരു കാലത്ത് വേങ്ങ മരങ്ങൾ തിങ്ങി നിറഞ്ഞ കാടായിരുന്നു. അങ്ങനെ വേങ്ങക്കാട് ആണ് വേങ്ങാട് ആയി മാറിയതെന്നാണ് പ്രബലമായവിശ്വാസം. ഗുണനിലവാരമുള്ള തേക്കും ഒന്നാന്തരം കുരുമുളകും ഇവിടെ ധാരാളം വിളഞ്ഞിരുന്നു. ലോഗന്റെ മലബാർ മാന്വലിലും വേങ്ങാടിനെ പറ്റിയുള്ള പരാമർശം കാണാം. [4]

പ്രദേശത്തെ പഴക്കം ചെന്ന രണ്ട് ആരാധനാലയങ്ങൾ ആണ് തെരുവിലെ മഹാവിഷ്ണു ക്ഷേത്രവും അങ്ങാടിയിലെ ജുമാഅത്തു പള്ളിയും. രണ്ട് ദേവാലയങ്ങൾക്കും ഈ നാടിന്റെ ചരിത്രവുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ചരിത്രകാരനായ സി പി എഫ് വേങ്ങാട് അഭിപ്രായപ്പെടുന്നു.

ഇതും കാണുക

[തിരുത്തുക]
  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. എൻറെ ഗ്രാമം- വേങ്ങാട് Archived 2012-07-12 at the Wayback Machine.

അവലംബം

[തിരുത്തുക]
  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

5.വേങ്ങാടിന്റെ പുരാവൃത്തം-സി പി എഫ് വേങ്ങാട്,രജതജൂബിലി സ്മരണിക വേങ്ങാട് ഗവ. ഹയർ സെക്കന്ററിസ്കൂൾ 2006, പേജ് -83.